പ​​​യ്യ​​​ന്നൂ​​​ര്‍: പ്ര​​​ശ​​​സ്ത​​​നാ​​​യ എ​​​ഴു​​​ത്തു​​​കാ​​​ര​​​നും മ​​​ല​​​യാ​​​ളം വി​​​വ​​​ര്‍​ത്ത​​​ക​​​നും പ്ര​​​സാ​​​ധ​​​ക​​​നും ലിം​​​കാ ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​​ര്‍​ഡ് ജേ​​​താ​​​വു​​​മാ​​​യ കെ.​​​കെ. ഭാ​​​സ്‌​​​ക​​​ര​​​ന്‍ പ​​​യ്യ​​​ന്നൂ​​​ര്‍ (80) അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ല്‍ അ​​​ന്ത​​​രി​​​ച്ചു.

ജെ​​​യിം​​​സ് ഹാ​​​ഡ്‌​​​ലി ചേ​​സ് എ​​​ഴു​​​തി​​​യ വി​​ഖ്യാ​​ത ക്രൈം ​​നോ​​​വ​​​ലു​​​ക​​​ള്‍ മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്ക് വി​​​വ​​​ര്‍​ത്ത​​​നം ചെ​​​യ്യാ​​​നു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ അ​​​വ​​​കാ​​​ശം ല​​​ഭി​​​ച്ച ഏ​​​ക മ​​​ല​​​യാ​​​ളി​​​യെ​​​ന്ന ബ​​​ഹു​​​മ​​​തി നേ​​​ടി​​​യ ഇ​​​ദ്ദേ​​​ഹം 102 ജയിം​​​സ് ഹാ​​​ഡ്‌​​​ലി ചേ​​സ് നോ​​​വ​​​ലു​​​ക​​​ള്‍ മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്കു വി​​​വ​​​ര്‍​ത്ത​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡി​​​സൈ​​​നി​​​ല്‍ 30 വ​​​ര്‍​ഷ​​​ത്തി​​​ല​​​ധി​​​കം ജോ​​​ലി ചെ​​​യ്തി​​​രു​​​ന്നു. കൂ​​​ടാ​​​തെ ഗു​​​ജ​​​റാ​​​ത്ത് വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ല്‍ മ​​​ല​​​യാ​​​ളം വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ​​​തോ​​​ടെ അ​​​ദ്ദേ​​​ഹ​​​ത്തെ സ​​​മീ​​​പി​​​ച്ച ഗു​​​ജ​​​റാ​​​ത്തി​​​ക​​​ളി​​​ല്‍ പ​​​ല​​​രേ​​​യും മ​​​ല​​​യാ​​​ളം പ​​​ഠി​​​പ്പി​​​ക്കാ​​​നു​​​മാ​​​യി. ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ലാ​​​ണ് ന​​​ര്‍​ത്ത​​​കി​​​യും സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ക​​​യു​​​മാ​​​യ മ​​​ല്ലി​​​കാ സാ​​​രാ​​​ഭാ​​​യി​​​യെ മ​​​ല​​​യാ​​​ളം പ​​​ഠി​​​പ്പി​​​ക്കാ​​​നാ​​​യ​​​ത്.


2014ല്‍ ​​​ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​ക്ഷ​​​യ നാ​​​ഷ​​​ണ​​​ല്‍ അ​​​വാ​​​ര്‍​ഡ് ല​​​ഭി​​​ച്ചി​​​രു​​​ന്നു. അ​​​ര​​​നൂ​​​റ്റാ​​​ണ്ടോ​​​ള​​​മാ​​​യി അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന ഇ​​​ദ്ദേ​​​ഹം മ​​​ല​​​യാ​​​ളി​​​ക​​​ള്‍​ക്കു​​​വേ​​​ണ്ടി ഒ​​​രു മാ​​​സി​​​ക​​​യും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്. ഭാ​​​ര്യ: ന​​​ളി​​​നി. മ​​​ക്ക​​​ള്‍: ഗീ​​​ത പൊ​​​തു​​​വാ​​​ള്‍, രാ​​​ജീ​​​വ് പൊ​​​തു​​​വാ​​​ള്‍. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: മോ​​​ഹ​​​ന​​​ന്‍, മാ​​​ലി​​​നി, വാ​​​സ​​​ന്തി, ശ്യാ​​​മ​​​ള, വി​​​ന​​​യ​​​ന്‍, പ​​​രേ​​​ത​​​രാ​​​യ സ​​​രോ​​​ജി​​​നി, സു​​​ധാ​​​ക​​​ര​​​ന്‍.