ജഡ്ജിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം
Saturday, June 28, 2025 2:40 AM IST
കളമശേരി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം. ജസ്റ്റീസ് എ. ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടിലാണു കഴിഞ്ഞ തിങ്കളാഴ്ച മോഷണം നടന്നത്.
മേശപ്പുറത്തിരുന്ന ആറു പവന്റെ ആഭരണങ്ങൾ മോഷണം പോയി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കളമശേരി പോലീസ് പറഞ്ഞു.