വയനാടിനായി നാഷണൽ സർവീസ് സ്കീം സ്വരൂപിച്ച തുക കൈമാറും
Saturday, June 28, 2025 1:18 AM IST
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ചൂരൽമലയിൽ പ്രകൃതിദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസത്തിനായുള്ള സ്നേഹഭവനങ്ങൾ നിർമിക്കാൻ സംസ്ഥാന നാഷണൽ സർവീസ് സ്കീം ഒന്നാം ഘട്ടമായി സമാഹരിച്ച നാലര കോടി രൂപ സർക്കാരിന് കൈമാറും.
30നു വൈകുന്നേരം അഞ്ചിന് കണ്ണൂർ കൃഷ്ണമേനോൻ സർക്കാർ വനിതാ കോളജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുക ഏറ്റുവാങ്ങും.
സംസ്ഥാനമൊട്ടാകെ എൻഎസ്എസ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ധനസമാഹരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. വേസ്റ്റ് പേപ്പർ ചാലഞ്ച്, ബിരിയാണി ചാലഞ്ച്, ആർട്ട് എക്സിബിഷൻ, ഭക്ഷ്യമേള, ഓണം ഫെസ്റ്റ്, ഉത്പന്നങ്ങൾ നിർമിച്ചുള്ള വില്പനകൾ, കൂപ്പണ്‍ നറുക്കെടുപ്പ് തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നു. അങ്ങനെയാണ് നാലു കോടി അന്‍പതുലക്ഷം രൂപ സമാഹരിച്ചത്. ഒന്നാം ഘട്ടമായി സമാഹരിച്ച തുകയാണ് കൈമാറുന്നത്.