കെഎസ്ആർടിസിക്ക് 122 കോടികൂടി
Saturday, June 28, 2025 2:40 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ഈ മാസം 122 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
പെൻഷൻ വിതരണത്തിനായി 72 കോടിയും മറ്റു കാര്യങ്ങൾക്കുള്ള സാന്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്.