തൊ​​ടു​​പു​​ഴ: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ.​​ജോ​​സ​​ഫ് എം​​എ​​ൽ​​എ​​യ്ക്ക് ശ​​താ​​ഭി​​ഷേ​​ക​​ത്തി​​ന്‍റെ മ​​ധു​​രം നി​​റ​​ഞ്ഞ ആ​​ശം​​സ​​ക​​ളു​​മാ​​യി പാ​​ർ​​ട്ടി നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും പു​​റ​​പ്പു​​ഴ​​യി​​ലെ പാ​​ല​​ത്തി​​നാ​​ൽ ത​​റ​​വാ​​ട്ടി​​ൽ ഒ​​ത്തു ചേ​​ർ​​ന്നു.

ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു പി.​​ജെ.​​ ജോ​​സ​​ഫി​​ന്‍റെ 84-ാം ജ​​ൻ​​മ​​ദി​​നം. ആ​​ഘോ​​ഷ​​ങ്ങ​​ളി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ലും പ​​ങ്കെ​​ടു​​ത്ത​​വ​​ർ കേ​​ക്കു മു​​റി​​ച്ച് സ്നേ​​ഹാ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു. കോ​​ത​​മം​​ഗ​​ലം ബി​ഷ​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​ത്തി​​ൽ വ​​സ​​തി​​യി​​ലെ​​ത്തി ആ​​ശം​​സ അ​​ർ​​പ്പി​ച്ചു.

പാ​​ർ​​ട്ടി വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​സി.​​തോ​​മ​​സ്, എ​​ക്സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ർ​​മാ​​ൻ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ , സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ജോ​​യി എ​​ബ്ര​​ഹാം, ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ​​മാ​​രാ​​യ ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി, ടി.​​യു.​​കു​​രു​​വി​​ള, തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​ൻ എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ൾ നേ​​രാ​​നെ​​ത്തി.


മു​​ൻ മു​​ഖ്യ​​മ​​ന്ത്രി എ.​​കെ. ആ​​ന്‍റ​​ണി, എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി.​​വേ​​ണു​​ഗോ​​പാ​​ൽ, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി.​​സ​​തീ​​ശ​​ൻ , കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ്, ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ അ​​ടൂ​​ർ പ്ര​​കാ​​ശ്, വി.​​എം. സു​​ധീ​​ര​​ൻ, ബെ​​ന്നി ബ​​ഹ​​നാ​​ൻ എ​​ന്നി​​വ​​ർ ഫോ​​ണി​​ൽ ആ​​ശം​​സ അ​​റി​​യി​​ച്ചു.