സംരക്ഷണഭിത്തി ഇടിഞ്ഞുവീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
Sunday, June 29, 2025 2:11 AM IST
വടക്കാഞ്ചേരി: മുള്ളൂർക്കര റെയിൽവേ സ്റ്റേഷനും വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും ഇടയിൽ അകമല ഓവർബ്രിഡ്ജിനുസമീപം ട്രാക്കുകൾക്കിടയിലെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് ട്രെയിൻഗതാഗതം തടസപ്പെട്ടു.
മുകൾഭാഗത്തെ ട്രാക്കിനും താഴ്ഭാഗത്തെ ട്രാക്കിനും ഇടയിലുള്ള ഭിത്തിയാണ് ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ ഇടിഞ്ഞത്.