ദീപിക വരിക്കാർക്ക് എക്സ്ട്രാ മൈലേജ്
Sunday, June 29, 2025 2:11 AM IST
ദീപികയുടെ വരിക്കാർക്ക് ജീവിതച്ചെലവ് കുറയ്ക്കുന്നതിനായി വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതികൾ വിപുലീകരിക്കുന്നു. വിജയകരമായി നടപ്പാക്കിയ "ദീപിക ഹെൽത്ത് കാർഡ്’പദ്ധതിക്കു പിന്നാലെ വരിക്കാർക്കായി "ദീപിക ഫ്യുവൽ കാർഡ്'ആണ് നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ കോട്ടയം നഗരത്തിലെ ഐഡ ജംഗഷനിലുള്ള തോമസ് ചാക്കോ ആൻഡ് കമ്പനി എച്ച്പി പെട്രോൾ പമ്പിൽനിന്നാണ് "ദീപിക ഫ്യുവൽ കാർഡ്’ഉടമകൾക്ക് പെട്രോളിനും ഡീസലിനും ഡിസ്കൗണ്ട് ലഭ്യമാക്കുന്നത്.
"ദീപിക ഫ്യുവൽ കാർഡ്’ ഉപയോഗിച്ചാൽ പെട്രോളിന് ഒരു രൂപയും ഡീസലിന് 1.25 രൂപയും കുറവു ലഭിക്കും. ഈ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
"ദീപിക ഫ്യുവൽ കാർഡ്’ആഗ്രഹിക്കുന്ന ദീപിക വരിക്കാർ 8590988999 എന്ന നമ്പറിൽ ദീപിക കസ്റ്റമർ കെയറുമായി ബന്ധപ്പെടണം.