ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്: ഒരാൾകൂടി പിടിയിൽ
Sunday, June 29, 2025 2:11 AM IST
പരിയാരം: ഓണ്‍ലൈന്‍ ട്രേഡിംഗിന് നിക്ഷേപിച്ച ഏഴിലോട് സ്വദേശിയുടെ ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികളിൽ ഒരാൾകൂടി പിടിയില്‍.
കോഴിക്കോട് മാവൂര്‍ ചെറൂപ്പ കൊടക്കല്ലുമ്മല് മുഹമ്മദ് സയ്യിദിനെ (21)യാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികളിൽ മറ്റൊരാളായ ഒടുവള്ളി സ്വദേശി സൽമാന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
കേസിൽ മുപ്പതോളം പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ചെറുതാഴം ഏഴിലോട്ടെ റോസ് ഏഞ്ചല്‍ വില്ലയില്‍ എഡ്ഗാര്‍ വിന്‍സെന്റിനാണ് (56) പണം നഷ്ടപ്പെട്ടത്.