മാൻവെട്ടത്തെ മോഷണം: അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യെന്നു പോലീസ്
Tuesday, June 3, 2025 5:55 AM IST
ക​ടു​ത്തു​രു​ത്തി: മാ​ന്‍​വെ​ട്ട​ത്ത് വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ കു​ത്തി​ത്തുറ​ന്ന് മു​റി​ക്കു​ള്ളി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 32 പ​വ​നും 25,000 രൂ​പ​യും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ്.

സി​സി​ടി​വി കാ​മ​റ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. മോ​ഷ്ടാ​വി​നെ സം​ബ​ന്ധി​ച്ചു സൂ​ചി​ന​ക​ള്‍ ല​ഭിച്ച​താ​യി പോ​ലീ​സ് പ​റ​യു​മ്പോ​ഴും ഇ​തി​ല്‍ എ​ത്ര​മാ​ത്രം വ്യ​ക്ത​ത​യു​ണ്ടെ​ന്ന് അ​റി​യി​ല്ല. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ മോ​ഷ്ടാ​വി​നെ സം​ബ​ന്ധി​ച്ചു വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

മാ​ന്‍​വെ​ട്ടം നെ​ടു​ംതു​രു​ത്തി മ്യാ​ലി​ല്‍ എ​ന്‍.​ജെ. ജോ​യി​യു​ടെ വീ​ട്ടി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാണ് മോ​ഷ​ണം ന​ട​ന്ന​ത്. ന​ഷ്ട​പ്പെട്ടെ​ന്നു ക​രു​തി​യ എ​ടി​എം കാ​ര്‍​ഡ് ഇ​ന്ന​ലെ വീ​ട്ടി​ല്‍നി​ന്നു ക​ണ്ടുകി​ട്ടി​.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ജോ​യി​യും ഭാ​ര്യ ലി​സി​യും മ​ക​ള്‍ ജൂ​ലി​യു​ടെ ചി​കി​ത്സ ആ​വ​ശ്യ​ത്തി​നാ​യി ഏ​റ്റു​മാ​നൂ​ര്‍ കാ​രി​ത്താ​സ് ആ​ശു​പ​ത്ര​ിയി​ല്‍ പോ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ജോ​യി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോഷണവിവരം അറിയുന്നത്.