അ​ഞ്ച് ഇ​ര​ട്ട​ക​ളു​ടെ തൈ ​ന​ടീ​ൽ; വ്യ​ത്യ​സ്ത​മാ​യ ഒ​രു പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷം
Friday, June 6, 2025 7:17 AM IST
ളാ​ക്കാ​ട്ടൂ​ര്‍: എ​ന്‍എ​സ്എ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ല്‍പി സ്‌​കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​റാ​യ കെ.​ആ​ര്‍. വി​ജ​യ​ന്‍ നാ​യ​രും പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് എ​ന്‍എ​സ്എ​സ് ഹൈ​സ്‌​കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ര്‍ ഇ​ന്‍-ചാ​ര്‍ജാ​യ ളാ​ക്കാ​ട്ടൂ​ര്‍കാ​ര​ൻ അ​നീ​ഷ് എ. ​നാ​യ​രും പ​രി​സ്ഥി​തി​ദി​നം അ​ഞ്ച് ഇ​ര​ട്ടി​മ​ധു​രം കൊ​ണ്ടു വേ​റി​ട്ട​താ​ക്കി. ര​ണ്ടു സ്‌​കൂ​ളു​ക​ളി​ലെ​യും ഇ​ര​ട്ട​ക്കു​ട്ടി​ക​ളെക്കൊ​ണ്ട് മാ​വി​ന്‍തൈ​ക​ള്‍ ന​ടീ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

ളാ​ക്കാ​ട്ടൂ​ര്‍ എ​ന്‍എ​സ്എ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ല്‍പി​യി​ലെ ഇ​ര​ട്ട​ക​ളാ​യ എ​ല്‍കെ​ജി​യി​ലെ ഗൗ​രി​ന​ന്ദ എം. ​മ​നീ​ഷും ല​ക്ഷ്മി​ന​ന്ദ എം. ​മ​നീ​ഷും ര​ണ്ടാം ക്ലാ​സി​ലെ ഇ​ര​ട്ട​ക​ളാ​യ ജി​ഹാ​ന ജി​പ്‌​സ​നും ജി​യാ​ന്ന ജി​പ്‌​സ​നും, മൂ​ന്നാം ക്ലാ​സി​ലെ അ​ദി​ത് പ്ര​ശാ​ന്തും അ​യോ​ണ്‍ പ്ര​ശാ​ന്തും, നാ​ലാം ക്ലാ​സി​ലെ ആ​ദി​ശ്രീ മ​നോ​ജും, ആ​രാ​ധ്യ മ​നോ​ജും ചേ​ര്‍ന്നു മാ​വി​ന്‍തൈ വ​ച്ചു. ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ന്‍ ശ്രീ​കാ​ന്ത്, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​നി​ക്കാ​ട് എ​ന്‍എ​സ്എ​സ് ഹൈ​സ്‌​കൂ​ളി​ലെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ എ​ട്ടാം ക്ലാ​സി​ലെ ആ​ദി​ത്യ അ​നീ​ഷ്, ആ​ദി​ത്യ​ന്‍ അ​നീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് മാ​വി​ന്‍ തൈ ​ന​ട്ടു. ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ന്‍ ശ്രീ​കാ​ന്ത് ളാ​ക്കാ​ട്ടൂ​ര്‍ പ​രി​സ്ഥി​തി ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചു ക്ലാ​സെ​ടു​ത്തു.

പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ന്‍റെ മേ​ല്‍നോ​ട്ടം ജ​യ​പ്രി​യ ടീ​ച്ച​ര്‍ക്കാ​ണ്. അ​നീ​ഷ് എ. ​നാ​യ​ര്‍, ജ​യ​പ്രി​യ, അ​മ്പി​ളി കൈ​മ​ള്‍, വി. ​അ​ശോ​ക്, പി.​എ​ന്‍. പ്ര​ഭാ​വ​തി, ആ​ര്‍. ശ്രീ​കാ​ന്ത്, ഉ​മേ​ഷ് കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​രു​സ്‌​കൂ​ളു​ക​ളി​ലും ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ക്ക് മാ​വി​ന്‍ തൈ​ക​ളും സ​മ്മാ​ന​മാ​യി ന​ല്കി.