സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ പ​രി​സ്ഥി​തിപാ​ഠ​ങ്ങ​ൾ ചു​വ​ർചി​ത്ര​ങ്ങ​ളി​ലൂ​ടെ
Thursday, June 5, 2025 5:06 AM IST
മു​ണ്ട​ക്ക​യം: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​ങ്ങ​ൾ ചു​വ​ർ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രൈ​മ​റി​ത​ലം മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ്യ​പ​ദ്ധ​തി​യാ​യി ന​ൽ​കി മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മ​ത്താ​യി മ​ണ്ണൂ​ർ​വ​ട​ക്കേ​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് നാ​ല​ന്ന​ടി​യി​ൽ, സി​സ്റ്റ​ർ ജി​ജി പു​ല്ല​ത്തി​ൽ എ​ഒ, വാ​ർ​ഡ് മെം​ബ​ർ ലി​സി ജി​ജി, ക്ല​ബ് ക​ൺ​വീ​ന​ർ സി​ന്ധു മോ​ൾ കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ ബൈ​പാ​സ് റോ​ഡ് വൃ​ത്തി​യാ​ക്കു​ക​യും ബൈ​പാ​സി​നോ​ട്‌ ചേ​ർ​ന്നു​ള്ള സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്ത് പൂ​ന്തോ​ട്ടം ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്തു. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ഹ​രി​ത സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും ജ​ല​ത്തി​ലൂ​ടെ​യും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന പ്ലാ​സ്റ്റി​ക്കി​നെ നി​രോ​ധി​ക്കു​വാ​ൻ പ്ലാ​സ്റ്റി​ക് ഫ്രീ ​ല​ഞ്ച് ഡേ, ​എ​ക്കോ​ബ്രി​ക്സ് നി​ർ​മാ​ണം തു​ട​ങ്ങി​യ വ്യ​ത്യ​സ്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​വ​ർ​ഷം ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.