ജീ​പ്പ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച വ​ഴി​യാ​ത്ര​ക്കാ​രി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Thursday, June 5, 2025 11:55 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ജീ​പ്പി​ടി​ച്ച് തെ​റി​പ്പി​ച്ച വ​ഴി​യാ​ത്ര​ക്കാ​രി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ട​ക്കു​ന്നം ത​ട​ത്തി​ൽ സ​തി സ​ന്തോ​ഷി​നെ​യാ​ണ് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ താ​ർ ജീ​പ്പ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ കാ​ള​കെ​ട്ടി​യി​ലാ​ണ് സം​ഭ​വം.

കാ​ള​കെ​ട്ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന സ​തി​യെ ജീ​പ്പ് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡ് വ​ക്കി​ലേ​ക്ക് തെ​റി​ച്ച​വീ​ണ ഇ​വ​രെ സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പോ​ലീ​സ് ജീ​പ്പി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത് .

പി​ണ്ണാ​ക്ക​നാ​ട് ജോ​ലി ചെ​യ്യു​ന്ന സ​തി കാ​ള​കെ​ട്ടി​യി​ൽ ത​യ്യ​ൽ​ക്ക​ട​യി​ൽ പോ​യി മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​തി​യു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ജീ​പ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ശേ​ഷം വ​ഴി​വ​ക്കി​ലെ വൈ​ദ്യു​തി​പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് ജീ​പ്പ് നി​ന്ന​ത്.