സം​ഗീ​തവി​ദ്വാ​ന്‍ കെ.​എ. അ​നീ​ഷി​ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ്
Thursday, June 5, 2025 7:06 AM IST
കോ​ട്ട​യം: ക​ര്‍​ണാ​ട​ക സം​ഗീ​ത ലോ​ക​ത്തി​നു പു​തി​യ രാ​ഗ​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ച്ച സം​ഗീ​ത വി​ദ്വാ​ന്‍ കെ.​എ. അ​നീ​ഷി​ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ്. കോ​ണ്‍​കോ​ര്‍​ഡി​യ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റാ​ണ് അ​നീ​ഷി​ന് ല​ഭി​ച്ച​ത്.

16 ശ്രു​തി​ക​ള്‍ ചേ​ര്‍​ന്ന ഷോ​ഡ​ശ സ്വ​ര​ങ്ങ​ളാ​ണ് നി​ല​വി​ല്‍ ക​ര്‍​ണാ​ട​ക സം​ഗീ​ത​ത്തി​ന് ആ​ധാ​ര​മാ​യി​ട്ടു​ള്ള​ത്. 16ൽനി​ന്നു 18 സ്വ​ര​ങ്ങ​ളി​ലേ​ക്കു വി​ക​സി​പ്പി​ച്ചാ​ണു പു​തി​യ മേ​ള​ക​ര്‍​ത്താ രാ​ഗ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​വേ​ണ്ടി​യു​ള്ള നി​ര​ന്ത​ര പ​രി​ശ്ര​മ​ത്തെ പ​രി​ഗ​ണി​ച്ചാ​ണു കോ​ണ്‍​കോ​ര്‍​ഡി​യ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി കെ.​എ. അ​നീ​ഷി​ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

72 മേ​ള​ക​ര്‍​ത്താ രാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത 27 മേ​ള​ക​ര്‍​ത്താ രാ​ഗ​ങ്ങ​ളും അ​വ​യു​ടെ ജ​ന്യ​രാ​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് 13581 രാ​ഗ​ങ്ങ​ളും മു​ന്‍​പേ ക​ണ്ടെ​ത്തി​യ 33 രാ​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് 13614 രാ​ഗ​ങ്ങ​ളാ​ണു ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കേ​ന്ദ്ര ഫി​ലിം സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അം​ഗം പി.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ക​ര്‍​ണാ​ട​ക സം​ഗീ​ത​ജ്ഞ എ​സ്. സ​രി​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.