ഓ​ർ​മ​പ്പെ​രു​നാ​ൾ ആചരിക്കും
Friday, June 6, 2025 7:17 AM IST
കോ​ട്ട​യം: മ​ല​ങ്ക​ര സു​റി​യാ​നി ക്‌​നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​ര്‍ഗീ​സ് മാ​ര്‍ സേ​വേ​റി​യോ​സി​ന്‍റെ 98-ാം ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ളും അ​നു​സ്മ​ര​ണ​വും ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന കോ​ട്ട​യം വ​ലി​യ പ​ള്ളി​യി​ല്‍ എ​ട്ട്, 10, 11 തീ​യ​തി​ക​ളി​ല്‍ ആ​ച​രി​ക്കും.

ഒ​ന്പ​തി​നു വൈ​കു​ന്നേ​രം നാലിനു ​ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ര്‍ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ര്‍ സേ​വേ​റി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സി​എ​സ്‌​ഐ മ​ധ്യ കേ​ര​ളാ മ​ഹാ​യി​ട​വ​ക ബി​ഷ​പ് റ​വ.​ ഡോ. മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ന്‍ അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

സ​മു​ദാ​യ സെ​ക്ര​ട്ട​റി ടി.​ഒ. ഏ​ബ്ര​ഹാം, വി​കാ​രി ഫാ. ​സി​ജോ സ്‌​ക​റി​യ, സെ​ന്‍റ് ജോ​ര്‍ജ് കു​രി​ശു​പ​ള്ളി പ്രീ​സ്റ്റ് ഇ​ന്‍-ചാ​ര്‍ജ് ഫാ. ​ബി​ബി​ന്‍ ബേ​ബി, മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല​ര്‍മാ​രാ​യ ഡോ. ​പി.​ആ​ര്‍. സോ​ന, ഷേ​ബ മാ​ര്‍ക്കോ​സ്, ട്ര​സ്റ്റി കെ.​കെ. തോ​മ​സ്, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് സാ​ജ്, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ജേ​ക്ക​ബ് പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ അ​നു​സ്മ​ര​ണ പ്ര​സം​ഗ​ങ്ങ​ള്‍ ന​ട​ത്തും.

10ന് 6.30​ന് സ​ന്ധ്യാ​പ്രാ​ര്‍ഥ​ന ക​ബ​റി​ങ്ക​ല്‍ ധൂ​പ​പ്രാ​ര്‍ഥ​ന, പ്ര​ദ​ക്ഷി​ണം ആ​ശീ​ര്‍വാ​ദം. 11ന് 7.15​ന് പ്ര​ഭാ​ത പ്രാ​ര്‍ഥ​ന 8ന് ​ആ​ര്‍ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ര്‍ സേ​വേ​റി​യോ​സി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍ബാ​ന, 10ന് ​നേ​ര്‍ച്ചവി​ള​മ്പ്, പ്ര​ദ​ക്ഷി​ണം.