എ​ലി​ക്കു​ള​ത്ത് ഓ​പ്പ​ണ്‍ ജിം ​തു​റ​ന്നു
Thursday, June 5, 2025 5:06 AM IST
എ​ലി​ക്കു​ളം: വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി നി​റ​വ് @ 60 പ്ല​സ് ഓ​പ്പ​ണ്‍ ജിം ​ഒ​രു​ക്കി ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യാ​ണ് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ര​ണ്ട് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഓ​പ്പ​ണ്‍ ജിം​നേ​ഷ്യം സ​ജ്ജ​മാ​ക്കി​യ​ത്.

ഇ​ള​ങ്ങു​ള​ത്തെ നാ​ലാം​മൈ​ല്‍ വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന​ടു​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഹാ​പ്പി​ന​സ് പാ​ര്‍​ക്കി​ലാ​ണ് ഓ​പ്പ​ണ്‍ ജിം ​തു​റ​ന്ന​ത്. ര​ണ്ട് ഫി​റ്റ്ന​സ് എ​ക്സ​ര്‍​സൈ​സ് സൈ​ക്കി​ളു​ക​ള്‍, ര​ണ്ട് മാ​നു​വ​ല്‍ ലെ​ഗ് പ്ര​സ് റോ​വ​ര്‍ മെ​ഷീ​നു​ക​ള്‍, ഒ​രു ഔ​ട്ട്ഡോ​ര്‍ എ​യ​ര്‍ വാ​ക്ക​ര്‍, ഡ​ബി​ള്‍ വീ​ല്‍ ഷോ​ള്‍​ഡ​ര്‍, ക്രോ​സ് വാ​ക്ക​ര്‍, ട്രി​പ്പി​ള്‍ വാ​ക്ക​ര്‍ എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ഓ​പ്പ​ണ്‍ ജി​മ്മി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജിമ്മി ഈ​റ്റ​ത്തോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെം​ബ​ർ​മാ​രാ​യ അ​ഖി​ല്‍ അ​പ്പു​ക്കു​ട്ട​ന്‍, ഷേ​ര്‍​ലി അ​ന്ത്യാം​കു​ളം, സെ​ല്‍​വി വി​ന്‍​സ​ണ്‍, മാ​ത്യൂ​സ് മാ​ത്യു, സി​നി ജോ​യി, ആ​ശാ​മോ​ള്‍, ദീ​പ ശ്രീ​ജേ​ഷ്, ജ​യിം​സ് ചാ​ക്കോ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ചി​ന്തു ടി. ​കു​ട്ട​പ്പ​ന്‍, നി​റ​വ് @ 60 പ്ല​സ് സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​പി​ള്ള, സെ​ക്ര​ട്ട​റി പി. ​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.