മോ​ഡ​ൽ എം​സി​എ​ഫി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Friday, June 6, 2025 7:17 AM IST
അ​തി​ര​മ്പു​ഴ: അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് വേ​ർ​തി​രി​ച്ചു സം​സ്ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ മാ​തൃ​കാ മെ​റ്റീ​രി​യ​ൽ ക​ള​ക‌്ഷ​ൻ ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ (മോ​ഡ​ൽ എം​സി​എ​ഫ്) നി​ർ​മാ​ണോ​ദ്ഘാ​ട​നം ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്‌ ജോ​സ് അ​മ്പ​ല​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ജ​യിം​സ് കു​ര്യ​ൻ, അ​ന്ന​മ്മ മാ​ണി, പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​മി സ​ജി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ഹ​രി​പ്ര​കാ​ശ്, ജ​യിം​സ് തോ​മ​സ്, ഫ​സീ​ന സു​ധീ​ർ, മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ബി​ജു വ​ലി​യ​മ​ല, മെം​ബ​ർ​മാ​രാ​യ അ​ശ്വ​തി​മോ​ൾ കെ.​എ., ജോ​ഷി ഇ​ല​ഞ്ഞി​യി​ൽ, സെ​ക്ര​ട്ട​റി നി​സി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.