കേ​ര​ള ആ​ശാ ഹെ​ല്‍​ത്ത് വ​ര്‍​ക്കേ​ഴ്സ് അ​സോ. രാ​പക​ല്‍ സ​മ​ര​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം നല്കി
Friday, June 6, 2025 7:17 AM IST
ക‌ടുത്തു​രു​ത്തി: കേ​ര​ള​ത്തി​ലെ ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ന്ന​യി​ച്ചു​വ​രു​ന്ന ന്യാ​യ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കു​ന്ന​തി​ന് ദു​ര്‍​വാ​ശി ഉ​പേ​ക്ഷി​ച്ച് ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചു​കൂ​ട്ടാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ. കേ​ര​ള ആ​ശാ ഹെ​ല്‍​ത്ത് വ​ര്‍​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ കാ​സ​ര്‍​ഗോ​ഡു​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ന​ട​ത്തു​ന്ന രാ​പക​ല്‍ സ​മ​ര​യാ​ത്ര​യ്ക്ക് ക​ടു​ത്തു​രു​ത്തി ടൗ​ണി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

കേ​ര​ള ആ​ശാ ഹെ​ല്‍​ത്ത് വ​ര്‍​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​വി. ബി​ന്ദു, വൈ​സ് ക്യാ​പ്റ്റ​ന്‍ എ​സ്.​ മി​നി എ​ന്നി​വ​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. മ​ഹി​ളാ​കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ മ​ണി​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​ഡി​എ​ഫ് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജയിം​സ് പു​ല്ലാ​പ്പ​ള്ളി, കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി, അ​ര്‍​ബ​ന്‍ ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ എം.​കെ. സാം​ബ​ജി, സ്റ്റീ​ഫ​ന്‍ പാ​റാ​വേ​ലി, ബേ​ബി തൊ​ണ്ടാം​കു​ഴി, ജോ​സ് വ​ഞ്ചി​പ്പു​ര, ടോ​മി മാ​ത്യു പ്രാ​ല​ടി, ജോ​ണി ക​ണി​വേ​ലി, നോ​ബി മു​ണ്ട​യ്ക്ക​ന്‍, വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി, ടോ​മി നി​ര​പ്പേ​ല്‍, ജെ​യ്സ​ണ്‍ മ​ണ​ലേ​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ കോ​ച്ചേ​രി, കെ.​പി. വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.