സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ 14 ദി​ന പ​രി​സ്ഥി​തി പ​രി​പാ​ടി​ക​ള്‍
Friday, June 6, 2025 11:39 PM IST
പാ​ലാ: പ​തി​നാ​ല് ദി​ന​ങ്ങ​ള്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​സ്ഥി​തി​ദി​ന ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം​കു​റി​ച്ചു. ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും പൂ​ച്ചെ​ടി​ക​ളും കോ​ള​ജ് കാ​മ്പ​സി​ലും അ​ഡോ​പ്റ്റ​ഡ് സ്‌​കൂ​ള്‍ കാ​മ്പ​സി​ലും ന​ട്ടു​പി​ടി​പ്പി​ച്ച് "ഇ​ക്കോ ടൂ ​വീ​ക്ക്' പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി.

പ്ര​കൃ​തി​യെ അ​റി​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നേ​ച്ച​ര്‍ വാ​ക്ക്, പ​രി​സ്ഥി​തി​ദി​ന അ​വ​ബോ​ധ​ന ക്ലാ​സു​ക​ള്‍, കാ​ലാ​വ​സ്ഥാ അ​വ​ബോ​ധ​ന സെ​മി​നാ​റു​ക​ള്‍, പോ​സ്റ്റ​ര്‍ അ​വ​ത​ര​ണ​ങ്ങ​ള്‍, പ​രി​സ്ഥി​തി​ദി​ന മ​ത്സ​ര​ങ്ങ​ള്‍, പ​രി​സ​ര ശു​ചീ​ക​ര​ണ​ങ്ങ​ള്‍, പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ര്‍​ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളാ​ണ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ​യും ഭൂ​മി​ത്ര​സേ​ന ക്ല​ബ്ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്നത്.

പ​രി​സ്ഥി​തി​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ സി​സ്റ്റ​ര്‍ ഡോ. ​പ്രി​ന്‍​സി ഫി​ലി​പ്പ്, ഡോ. ​ആ​ന്‍റോ മാ​ത്യു, വോ​ള​ണ്ടി​യ​ര്‍ സെ​ക്ര​ട്ട​റി​മാ​ര്‍, ഭൂ​മി​ത്ര സേ​നാ ക്ല​ബ്ബം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.