മു​ട്ടു​ചി​റ, കടുത്തുരുത്തി പ​ള്ളി​കളില്‍ പ​ന്ത​ക്കു​സ്താ തി​രു​നാ​ൾ
Saturday, June 7, 2025 7:30 AM IST
മു​ട്ടു​ചി​റ: റൂ​ഹാ​ദ്ക്കു​ദിശാ ഫൊ​റോ​നാ പ​ള്ളി​യി​ല്‍ പ​ന്ത​ക്കു​സ്താ തി​രു​നാ​ളും വി​ദ്യാ​രം​ഭം കു​റി​ക്ക​ലും നാ​ളെ. ഇ​ന്നു രാ​വി​ലെ 5.30നും 6.45 നും വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. വൈ​കുന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് പു​റ​ത്ത് ന​മ​സ്‌​കാ​രം.

നാ​ളെ രാ​വി​ലെ 5.30നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന, 8.15ന് ​വി​ദ്യാ​രം​ഭം കു​റി​ക്ക​ല്‍, 9.30 നും 11 ​നും ര​ണ്ടി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന, നാ​ലി​ന് തി​രു​നാ​ള്‍ റാ​സ. ഫാ.​ജോ​സ​ഫ് തെ​രു​വി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ജോ​സ​ഫ് ചൊ​ങ്ങ​ഴ​ശേരി​ല്‍ സ​ന്ദേ​ശം ന​ല്‍​കും. 6.30ന് ​പ്ര​ദ​ക്ഷി​ണം.

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യി​ല്‍ പ​ന്ത​ക്കു​സ്താ തി​രു​നാ​ളി​നോ​ടു​നു​ബ​ന്ധി​ച്ചു നാ​ളെ കു​രു​ന്നു​ക​ള്‍​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ക്ക​ൽ ന​ട​ത്തും. രാ​വി​ലെ 6.30നും 9.30​നു​മു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന​യെത്തുട​ര്‍​ന്നാ​ണ് ആ​ദ്യാ​ക്ഷ​രം കു​റി​ക്ക​ല്‍.

ഫൊ​റോ​നാ വി​കാ​രി ഫാ.​മാ​ത്യു ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ.​ജോ​ണ്‍ ന​ടു​ത്ത​ടം, ഫാ.​ ഏ​ബ്ര​ഹാം പെ​രി​യ​പ്പു​റം എ​ന്നി​വ​ര്‍ ആ​ദ്യാ​ക്ഷ​രം കു​റി​ക്ക​ലി​ന് നേ​തൃ​ത്വം ന​ല്‍​കും.