ഫാ. ​ആ​ന്‍റ​ണി മാ​ന്ന​ല സ്മാ​ര​ക ബൈ​ബി​ൾ ക്വി​സ് ജൂ​ലൈ 12ന്
Saturday, June 7, 2025 7:20 AM IST
അ​രു​വി​ക്കു​ഴി: ഒ​ന്പ​താ​മ​ത് ഫാ. ​ആ​ന്‍റ​ണി മാ​ന്ന​ല സ്മാ​ര​ക അ​ഖി​ല കേ​ര​ള ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം ജൂ​ലൈ 12ന് ​അ​രു​വി​ക്കു​ഴി ലൂ​ർ​ദ്മാ​താ പ​ള്ളി മ​ത​ബോ​ധ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ലെ ക​ത്തോ​ലി​ക്കാ സ​ൺ​ഡേ​സ്കൂ​ളു​ക​ളി​ൽ അ​ഞ്ചു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഒ​രു സ​ൺ​ഡേ​സ്കൂ​ളി​ൽ​നി​ന്ന് ര​ണ്ടു പേ​ർ അ​ട​ങ്ങി​യ ര​ണ്ടു ടീ​മു​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്.

ഒ​ന്നു മു​ത​ൽ 4 വ​രെ സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 5000, 4000, 3000, 2000 രൂ​പ കാ​ഷ് അ​വാ​ർ​ഡും 5 മു​ത​ൽ 10 വ​രെ സ്ഥാ​ന​ക്കാ​ർ​ക്ക് 1000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡും എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക​ളും ന​ൽ​കും. ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ അ​ഞ്ച്. വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് ഫോ​ൺ: 9495446603, 8157811589.