പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​രു​ന്നു: ആ​രോ​ഗ്യ ജാ​ഗ്ര​താ സെ​മി​നാ​ര്‍ ന​ട​ത്തി
Friday, June 6, 2025 11:39 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ല്‍ വ​രു​ന്ന ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ്ലോ​ക്ക്ത​ല ആ​രോ​ഗ്യ സെ​മി​നാ​ര്‍ ന​ട​ത്തി. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം, മ​ലേ​റി​യ, കോ​വി​ഡ്, പ​ക​ര്‍​ച്ച​പ്പ​നി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്.

എ​രു​മേ​ലി, മു​ണ്ട​ക്ക​യം, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. മ​ണി​മ​ല, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മ​ഞ്ഞ​പ്പി​ത്തം പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്നു​ണ്ട്. ഡെ​ങ്കി​പ്പ​നി പ​ട​രു​ന്ന മേ​ഖ​ല​ക​ളി​ല്‍ ഈ​ഡി​സ് കൊ​തു​കു​ക​ളെ ന​ശി​പ്പി​ക്കു​വാ​ന്‍ ചു​റ്റു​മു​ള​ള വീ​ടു​ക​ളി​ലും ഇ​ന്‍​ഡോ​ര്‍ സ്പേ​സ് സ്പ്രേ​യിം​ഗ് ന​ട​ത്താ​നും ആ​യി​രം ജ​ന​സം​ഖ്യ​യി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് ഡെ​ങ്കി​പ്പ​നി​യു​ടെ രോ​ഗ​ബാ​ധ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഫോ​ഗിം​ഗ് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

ഓ​ട​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കു​ക​യും ഓ​ട​ക​ളി​ല്‍ സ്പ്രേ​യിം​ഗ് ന​ട​ത്തി കൊ​തു​ക് ന​ശീ​ക​ര​ണം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​നും പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ രോ​ഗാ​തു​ര​ത കു​റ​യു​ന്ന​തു​വ​രെ സൂ​പ്പ​ര്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്താ​നും പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ന്‍ കി​ണ​റു​ക​ളും ക്ലോ​റി​നേ​റ്റ് ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.

മ​ഴ​ക്കാ​ലം നേ​ര​ത്തേ​യാ​യ​തും സാ​മൂ​ഹി​ക ശു​ചി​ത്വ​മി​ല്ലാ​യ്മ​യു​മാ​ണ് രോ​ഗ​വ​ര്‍​ധ​ന​വി​ന് കാ​ര​ണ​മാ​ക്കി​യ​തെ​ന്ന് ബ്ലോ​ക്ക് എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് ഡോ. ​ജി​നി പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി​റി​ള്‍ തോ​മ​സ്, ജാ​ന്‍​സി സാ​ബു, രേ​ഖാ​ദാ​സ്, സു​മി ഇ​സ്മാ​യി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ടി.​ജെ. മോ​ഹ​ന​ന്‍, ഷ​ക്കീ​ല ന​സീ​ര്‍, ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, പി.​കെ. പ്ര​ദീ​പ്, ജോ​ഷി മം​ഗ​ലം, ഡാ​നി ജോ​സ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ ബി​ജു ച​ക്കാ​ല, അ​നി​റ്റ ജോ​സ്, ഷീ​ല​മ്മ ഡൊ​മി​നി​ക്, സു​ലോ​ച​ന സു​രേ​ഷ്, ഷി​ജി ഷാ​ജി, റോ​സ​മ്മ ജോ​ണ്‍, സു​നി വ​ര്‍​ഗീ​സ്, മി​നി മാ​ത്യു, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.