ന​ഗ​ര​സ​ഭ​യു​ടെ പെ​രു​ന്ന​ വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ നടത്തിപ്പ് : പ​ര​സ്യ​ലേ​ല​ത്തി​ലൂ​ടെ ന​ൽ​ക​ണം: യു​ഡി​എ​ഫ്
Saturday, June 7, 2025 7:30 AM IST
ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പെ​രു​ന്ന വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര ​ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് യു​ഡി​എ​ഫ് ന​ഗ​ര​സ​ഭ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ ആ​രോ​പ​ണം.

യാ​തൊ​രു​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ തു​ട​ർ​ച്ച​യാ​യി ഇ​ട​തു​പ​ക്ഷ മ​ഹി​ളാ സം​ഘ​ട​ന​യ്ക്കു ക​രാ​ർ പു​തു​ക്കി ന​ൽ​കു​ക​യാ​ണ് പ​തി​വ്. ഇ​തി​നു പി​ന്നി​ൽ വ​ൻ​അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​ത്.

ഓ​രോ വ​ർ​ഷ​വും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് ഹോ​സ്റ്റ​ലി​ലെ മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ​ക്കും ഫ​ർ​ണി​ച്ച​ർ വാ​ങ്ങു​ന്ന​തി​ലേ​ക്കും ന​ഗ​ര​സ​ഭാ ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു ഓ​ഡി​റ്റിം​ഗും ന​ഗ​ര​സ​ഭ ന​ട​ത്തു​ന്നി​ല്ല. ഹോ​സ്റ്റ​ൽ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ലെ ക​രാ​ർ കാ​ലാ​വ​ധി ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​സ്യം ന​ൽ​കി പൊ​തു​ലേ​ല​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് പു​തി​യ ക​രാ​റു​കാ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ്, കേ​ര​ള കോ​ൺ​ഗ്ര​സ്, മു​സ്‌​ലിം ലീ​ഗ് ക​ക്ഷി​ക​ളു​ടെ കൗ​ൺ​സി​ല​ർ​മാ​ർ ഒ​പ്പി​ട്ട ക​ത്ത് സെ​ക്ര​ട്ട​റി​ക്കും ചെ​യ​ർ​പേ​ഴ്സ​നും ന​ൽ​കി.

ലേ​ലം ചെ​യ്യാ​തെ വീ​ണ്ടും പു​തു​ക്കി ന​ൽ​കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ജോ​മി ജോ​സ​ഫ്, ഡെ​പ്യൂ​ട്ടി ലീ​ഡ​ർ സ​ന്തോ​ഷ് ആ​ന്‍റ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.

പെ​രു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ലെ ടേ​ക്ക് എ ​ബ്രേ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​കാ​തെ പൂ​ട്ടേ​ണ്ടി​വ​ന്ന​തും ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ലെ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ഹാ​ൾ ന​വീ​ക​ര​ണം ന​ട​ത്തി​യ​തും സം​ബ​ന്ധി​ച്ചു സമരരം​ഗ​ത്തു​വ​രാ​നും യു​ഡി​എ​ഫ് യോ​ഗം തീ​രു​മാ​നി​ച്ചു.