നേരേകടവ്-മാക്കേക്കടവ് ഫെറിയിൽ തിരക്കേറുന്നു
Saturday, June 7, 2025 7:30 AM IST
നേ​രേ​ക​ട​വ്:​നേ​രേ​ക​ട​വ്-​മാ​ക്കേ​ക​ട​വ് ഫെ​റി​യി​ലെ ച​ങ്ങാ​ട സ​ർ​വീ​സി​ൽ തി​ര​ക്കേ​റു​ന്നു.​ മാ​സ​ങ്ങ​ളാ​യി നി​ല​ച്ചി​രു​ന്ന ച​ങ്ങാ​ട സ​ർ​വീ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.​ നേ​രേക​ട​വ്-​മാ​ക്കേ​ക​ട​വ് കാ​യ​ൽ​പാ​ല​ത്തി​ന്‍റെ നി​ർമാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ നേരേ​ക​ട​വ് ജെ​ട്ടി​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് കാ​യ​ലോ​ര​ത്ത് തീ​ർ​ത്ത താ​ത്കാലി​ക ജെ​ട്ടി​യി​ൽനി​ന്നാ​ണ് ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.​

കാ​യ​ൽ​ദൂ​രം 750 മീ​റ്റ​ർ മാ​ത്ര​മാ​യ ഇ​വി​ടെ 20മി​നി​റ്റ് ഇ​ട​വി​ട്ടാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള ഓ​ട്ടോ​റി​ക്ഷ, കാ​ർ, പെ​ട്ടി​വ​ണ്ടി, ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും യാ​ത്രി​ക​രു​മാ​ണ് ച​ങ്ങാ​ട​ത്തി​ലൂ​ടെ മ​റു​ക​ര ക​ട​ക്കു​ന്ന​ത്.