കൂട്ടയോട്ടം നടത്തി
Saturday, June 7, 2025 7:20 AM IST
കോ​ട്ട​യം: പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ഴ​യപ​ള്ളി​യു​ടെ ച​തു​ര്‍ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശം ഉ​യ​ര്‍​ത്തി കൂ​ട്ട​യോ​ട്ടം ന​ട​ത്തി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാലിനു ​ക​ള​ക്ട​റേ​റ്റി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച കൂ​ട്ട​യോ​ട്ടം ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ട​യോ​ട്ടം ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ സ​മാ​പി​ച്ച​പ്പോ​ള്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാൾ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൂ​ട്ട​യോ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധിസ്‌​ക്വ​യ​റി​ല്‍ ഫ്‌​ളാ​ഷ് മോ​ബ്, നാ​ട​ന്‍ പാ​ട്ടു​ക​ളു​ടെ അ​വ​ത​ര​ണം എ​ന്നി​വ ന​ട​ന്നു. വി​കാ​രി ഫാ. ​ബി​ബി​ന്‍ ക​ണ്ടോ​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ടോം പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, ജൂ​ബി​ലി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ബി​നു പ​ല്ലോ​ന്നി​ല്‍, പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ബീ​ഷ് ഓ​ലി​ക്ക​മു​റി, ജോ​സ് മൂ​ല​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.