കാ​​ലാ​​വ​​സ്ഥാ പാ​​ര്‍​ല​​മെ​​ന്‍റ് ഇ​​ന്നു സി​​എം​​എ​​സി​​ല്‍
Thursday, June 5, 2025 11:55 PM IST
കോ​​ട്ട​​യം: കാ​​ലാ​​വ​​സ്ഥാ നീ​​തി​​ക്കാ​​യു​​ള്ള വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ പാ​​ര്‍​ല​​മെ​​ന്‍റ് ഇ​​ന്നു സി​​എം​​എ​​സ് കോ​​ള​​ജി​​ല്‍ ന​​ട​​ക്കും. ഈ ​​വ​​ര്‍​ഷം ന​​വം​​ബ​​ര്‍ 10 മു​​ത​​ല്‍ 21 വ​​രെ ബ്ര​​സീ​​ലി​​ല്‍ ന​​ട​​ക്കു​​ന്ന ഐ​​ക്യ​​രാ​​ഷ്ട്ര സ​​ഭ​​യു​​ടെ കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന കോ​​ണ്‍​ഫ​​റ​​ന്‍​സാ​​യ സി​​ഒ​​പി-30​​ല്‍ ത​​ങ്ങ​​ളു​​ടെ ശ​​ബ്ദം​​കൂ​​ടി ഉ​​യ​​ര​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹ​​ത്തി​​ലാ​​ണ് സി​​എ​​സ്‌​​ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക പ​​രി​​സ്ഥി​​തി വ​​കു​​പ്പും സി​​എം​​എ​​സ് കോ​​ള​​ജും ചേ​​ര്‍​ന്നു പാ​​ര്‍​ല​​മെ​​ന്‍റ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തി​​ന്‍റെ ക​​ദ​​ന​​ക​​ഥ​​ക​​ളു​​മാ​​യി ലോ​​ക​​ത്തി​​ലെ 17 സ്ഥ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നു​​മു​​ള്ള പാ​​ര്‍​ല​​മെ​​ന്‍റം​​ഗ​​ങ്ങ​​ളും മ​​ന്ത്രി​​മാ​​രു​​മാ​​ണു വി​​ദ്യാ​​ര്‍​ഥി പാ​​ര്‍​ല​​മെ​​ന്‍റി​​ല്‍ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ക. അ​​മേ​​രി​​ക്ക​​ന്‍, ഇ​​ന്ത്യ​​ന്‍ അം​​ബാ​​സ​​ഡ​​ര്‍​മാ​​ര്‍ ത​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ടു​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കും. തു​​ട​​ര്‍​ന്നു കാ​​ര്‍​ബ​​ണ്‍ ര​​ഹി​​ത സ​​മ്പ​​ദ് വ്യ​​വ​​സ്ഥ​​യ്ക്കും ആ​​ഗോ​​ള ന​​ട​​പ​​ടി​​ക​​ള്‍​ക്കു​​മു​​ള്ള ഒ​​രു പ്ര​​മേ​​യ​​ത്തോ​​ടെ പാ​​ര്‍​ല​​മെ​​ന്‍റ് സ​​മാ​​പി​​ക്കും.

പാ​​ര്‍​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​ന​​ത്തി​​നു​​ശേ​​ഷം മ​​ഹാ​​യി​​ട​​വ​​ക ബി​​ഷ​​പ് ഡോ. ​​മ​​ല​​യി​​ല്‍ സാ​​ബു കോ​​ശി ചെ​​റി​​യാ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ, ജ​​സ്റ്റീ​​സ് കെ.​​ടി. തോ​​മ​​സ്, കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ്, ഡോ. ​​റൂ​​ബി​​ള്‍ രാ​​ജ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. സി​​എം​​എ​​സ് കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ പ്ര​​ഫ.​​ഡോ. അ​​ഞ്ജു സോ​​സ​​ന്‍ ജോ​​ര്‍​ജ് പാ​​ര്‍​ല​​മെ​​ന്‍റി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കും.