പാറത്തോട്: പഞ്ചായത്തിലെ പാലമ്പ്ര വാർഡിൽ നിർമാണം പൂർത്തിയാക്കിയ ഡ്രീം ലാൻഡ് അങ്കണവാടിക്കെട്ടിടത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ജെ. മോഹനൻ, ഷക്കീല നസീർ, സാജൻ കുന്നത്ത്, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, പഞ്ചായത്തംഗങ്ങളായ സിന്ധു മോഹനൻ, ഡയസ് കോക്കാട്ട്, ആന്റണി മുട്ടത്തുകുന്നേൽ, ഏലിയാമ്മ വാന്തിയിൽ, ഷാലിമ്മ ജയിംസ്, ബീനാ ജോസഫ്, ജോൺസി, സിഡിപിഒ പങ്കജാക്ഷി കോടൂർ, റവ.ഡോ. ജിയോ കണ്ണംകുളം, സോണി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
ഐസിഡിഎസ്, എംജിഎൻആർഇജിഎസ്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് എന്നിവയുടെ സംയുക്ത പദ്ധതികളിലൂടെ 16 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പൂർത്തീകരിച്ചത്.