വെ​ളി​ച്ച​മി​ല്ലാ​ത്ത​തു ര​ക്ഷ​ാപ്ര​വ​ര്‍​ത്ത​ന​ത്തി​നു ത​ട​സ​മാ​യി
Thursday, June 5, 2025 11:55 PM IST
പ​ള്ളി​ക്ക​ത്തോ​ട്: അ​പ​ക​ട​മു​ണ്ടാ​യ ച​ല്ലോ​ലി കു​ള​ത്തി​ന്‍റെ ക​ര​യി​ല്‍ ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ ഉ​ണ്ടെ​ങ്കി​ലും തെ​രു​വു​വി​ള​ക്കി​ല്ലാ​തി​രു​ന്ന​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ച​താ​യി നാ​ട്ടു​കാ​ര്‍. രാ​ത്രി, പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​തും ര​ണ്ടു റോ​ഡു​ക​ള്‍ സം​ഗ​മി​ക്കു​ന്ന​തു​മാ​യ ഇ​വി​ടെ തെ​രു​വു വി​ള​ക്കു​ക​ളി​ല്ല. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന​ത് നാ​ളു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല.

സ​മീ​പ​ത്തെ പോ​സ്റ്റി​ല്‍ ബ​ള്‍​ബു​ണ്ടെ​ങ്കി​ലും പ്ര​കാ​ശി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വെ​ളി​ച്ച​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വേ​ഗ​ത്തി​ല്‍ ന​ട​ത്താ​നും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഓ​ടി​യെ​ത്തി​യ പ​ല​ര്‍​ക്കും വെ​ളി​ച്ച​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ തോ​ട്ടി​ലും ഓ​ട​യി​ലും വീ​ണു പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രുന്നു.