നാ​ൽ​പ്പ​തി​ൽ​പ​രം പ​രി​സ്ഥി​തി ക​ർ​മ​പ​രി​പാ​ടി​ക​ളു​മാ​യി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജ്
Thursday, June 5, 2025 4:49 PM IST
അ​രു​വി​ത്തു​റ: നാ​ൽ​പ്പ​തി​ൽ​പ​രം ക​ർ​മ​പ​രി​പാ​ടി​ക​ൾ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജ് പ​രി​സ്ഥി​തി​ദി​നം ആ​ഘോ​ഷ​മാ​ക്കി. ദി​നാ​ച​ര​ണ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നാ​ൽ​പ്പാ​മ​ര തൈ​ക​ൾ ന​ട്ട് പ്ര​ശ​സ്ത പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ജോ​ൺ പെ​രു​വ​ന്താ​നം നി​ർ​വ​ഹി​ച്ചു.

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് ഐ​ക്യു​എ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ കോ​ള​ജ് മാ​നേ​ജ​ർ വെ​രി റ​വ.​ഫാ. സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​മേ​ഷ് ജോ​ർ​ജ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ഡെ​ന്നി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് കോ​ള​ജി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളും കാ​മ്പ​സി​ൽ ന​ട​ന്നു. പി​ജി കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ പേ​പ്പ​ർ ബാ​ഗു​ക​ളു​ടെ നി​ർ​മാ​ണ​വും വി​ത​ര​ണ​വും പ​രി​സ്ഥി​തി​പ​ഠ​ന​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു.

പി​ജി ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​രു​വി​ത്തു​റ സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത്തു​ക​ൾ അ​ട​ങ്ങി​യ പേ​പ്പ​ർ പേ​ന​ക​ൾ വി​ത​ര​ണം ചെ​യ്തു. ഒ​പ്പം പ​രി​സ്ഥി​തി​ദി​ന സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.

ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി സെ​മി​നാ​റും ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ ഫു​ഡ് സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​വും സ്ലോ​ഗ​ൻ ര​ച​നാ​മ​ത്സ​ര​വും ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു.

പൊ​ളി​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി​ക്ക് ഗു​രു​ത​ര​മാ​യ ദോ​ഷം വ​രു​ത്തു​ന്ന ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​നു​ള്ള ക​ർ​മ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തീ​ക്കോ​യി ഇ​ല്ലി​ക്കു​ന്നി​ലേ​ക്ക് പ​രി​സ്ഥി​തി​പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പി​ജി കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ഹ​രി​ത ഭൂ​മി സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. പ്ര​ശസ്ത പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ എ​ബി ഇ​മ്മാ​നു​വേ​ൽ പൂ​ണ്ടി​കു​ളം സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ലം തെ​റ്റി പെ​യ്ത മ​ഴ അ​പു​ഷ്പൃ സ​സ്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കി​യ വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച പ​ഠ​ന സ​ർ​വ്വേ സം​ഘ​ടി​പ്പി​ച്ചു. എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​സ്ഥി​തി സം​രം​ക്ഷ​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.