കു​റ​വി​ല​ങ്ങാ​ട് അ​ഗ്രി​ഫെ​സ്റ്റി​ന് ഉ​ജ്വ​ല തു​ട​ക്കം
Friday, June 6, 2025 11:39 PM IST
കു​റ​വി​ല​ങ്ങാ​ട്: പാ​ലാ രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ പി​എ​സ്ഡ​ബ്ല്യു​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച അ​ഗ്രി​ഫെ​സ്റ്റി​ന് ത​ക​ർ​പ്പ​ൻ പ്ര​തി​ക​ര​ണം. ആ​ദ്യ​ദി​ന​ത്തി​ൽ ആ​യി​ര​ങ്ങ​ളാ​ണ് ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ​ത്. മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ഇ​ട​വ​ക​യു​ടെ അ​ങ്ക​ണ​ത്തി​ലൊ​രു​ക്കി​യിരി​ക്കു​ന്ന മേ​ള നാ​ളെ സ​മാ​പി​ക്കും.

ഹൈ​ബ്രി​ഡ് പ​ച്ച​ക്ക​റി തൈ​ക​ൾ, നാ​ട​ൻ-​വി​ദേ​ശ ഫ​ല​വൃ​ക്ഷ തൈ​ക​ൾ, പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, കാ​ർ​ഷി​ക മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ, കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ, കാ​ർ​ഷി​ക വി​ള​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വു​മാ​ണ് ന​ട​ക്കു​ന്ന​ത്. വി​വി​ധ ജൈ​വ​വ​ള​ങ്ങ​ൾ, കീ​ട​നാ​ശി​നി​ക​ൾ, ചെ​ടി​ച്ച​ട്ടി​ക​ൾ, കൃ​ഷി ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും മേ​ള​യി​ലു​ണ്ട്.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ൽ ആ​ദ്യ വി​ൽ​പ്പ​ന നി​ർ​വ​ഹി​ച്ചു. സ്വാ​ശ്ര​യ​സം​ഘം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ചൂ​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​ആ​ർ​ഒ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ, റീ​ജ​ൺ, സോ​ൺ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സി​ബി ക​ണി​യാം​പ​ടി, ലി​ജി ജോ​ൺ, മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ സാ​ജു വ​ട​ക്ക​ൻ, എം.​വി ജോ​ൺ കു​ന്നേ​ൽ, കു​ഞ്ഞു​മോ​ൻ ഈ​ന്തു​കു​ഴി, റാ​ണി ജോ​സ​ഫ്, മ​ഞ്ജു മാ​ണി, എ​ൽ​സ​മ്മ ജോ​സ​ഫ്, സെ​ലി​ൻ ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.