ഒ​ളോ​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ൽ കു​പ്പി​ച്ചി​ല്ലു​ക​ൾ നി​ര​ത്തി വ​ഴി​ത​ട​ഞ്ഞു
Saturday, June 7, 2025 7:20 AM IST
അ​യ്മ​നം: ഒ​ളോ​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ൽ കൂ​ടി ന​ട​ക്കാ​തി​രി​ക്കാ​ൻ കു​പ്പി​ച്ചി​ല്ലു​ക​ൾ വി​ത​റി സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ക്രൂ​ര​ത. കാ​ല​വ​ർ​ഷം തു​ട​ങ്ങി റോ​ഡി​ൽ വെ​ള്ളം പൊ​ങ്ങി​യ​തോ​ടെ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ പാ​ട​ത്തി​ന്‍റെ പു​റം ബ​ണ്ടി​ലാ​ണ് മ​നഃ​പൂ​ർ​വം കു​പ്പി​ച്ചി​ല്ലു​ക​ൾ വി​ത​റി​യ​ത്.

ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ച ഭാ​ഗ​ത്ത് ദ്വാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി അ​തി​ൽ ഉ​റ​പ്പി​ച്ച രീ​തി​യി​ലാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും കു​പ്പി​ച്ചി​ല്ലു​ക​ൾ കാ​ണ​പ്പെ​ടു​ന്ന​ത്. ത​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ച്ച ഒ​രു കു​ടും​ബ​ത്തി​നെ​തി​രേ പ്ര​ദേ​ശ വാ​സി​ക​ൾ അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഡി​ൽ​പ്പെ​ട്ട​താ​ണ് പാ​ട​ശേ​ഖ​ര​വും പു​റം ബ​ണ്ടും. ക​ഴി​ഞ്ഞ വ​ർ​ഷം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ക​ട്ട​കു​ത്തി നി​ർ​മി​ച്ച​താ​ണ് പു​റം​ബ​ണ്ട്. 20 വീ​ട്ടു​കാ​ർ ഈ ​ബ​ണ്ടി​ലൂ​ടെ വ​ന്ന് കോ​ല​ടി​പ്പാ​ലം ക​യ​റി​യാ​ണ് ചീ​പ്പു​ങ്ക​ലിൽ എ​ത്തു​ന്ന​ത്.

വെ​ള്ള​പ്പൊ​ക്ക സ​മ​യ​ങ്ങ​ളി​ൽ വ​ഴി​യി​ൽ വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​മ്പോ​ളാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ നാ​ട്ടു​കാ​രും കു​ട്ടി​ക​ളും കാ​ൽ​ന​ട​യാ​ത്ര​യ്ക്ക് ബ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട്ട് കു​പ്പി​ചി​ല്ലു​ക​ൾ നീ​ക്കി അ​പ​ക​ട​മൊ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.