കാ​ഞ്ഞി​ര​പ്പ​ള്ളി-​കാ​ഞ്ഞി​രം​ക​വ​ല ഹൈ​വേ​യി​ലെ ടാ​റിം​ഗി​ന് വി​ള്ള​ൽ
Thursday, June 5, 2025 5:06 AM IST
തി​ട​നാ​ട്: കാ​ഞ്ഞി​ര​പ്പ​ള്ളി-​കാ​ഞ്ഞി​രം​ക​വ​ല ഹൈ​വേ​യി​ൽ തി​ട​നാ​ട് എ​ട്ടാം​മൈ​ൽ വ​ള​വി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ റോ​ഡി​ൽ വി​ള്ള​ൽ വീ​ണു. വാ​ഹ​ന​ങ്ങ​ൾ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ അ​പ​ക​ട​സാ​ധ്യ​ത​യേ​റെ​യാ​ണ്. വാ​ഹ​നം ബ്രേ​ക്ക് ചെ​യ്യു​മ്പോ​ൾ നി​ര​ങ്ങി​നീ​ങ്ങി അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാണ്.

അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​വേ​ദി തി​ട​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ൻ ഐ​ക്ക​ര ആ​വ​ശ്യ​പ്പെ​ട്ടു.