ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ള്‍ റോ​ഡ​രി​കി​ല്‍ ത​ള്ളു​ന്നു
Thursday, June 5, 2025 5:06 AM IST
പാ​ലാ: ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ള്‍ റോ​ഡ​രികി​ല്‍ ത​ള്ളി ക​ട​ന്നു​ക​ള​യു​ന്ന സം​ഘം നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്.

ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​മ്പാ​റ-​ക​രൂ​ര്‍ പ​ള്ളി റോ​ഡ​രി​കി​ലാ​ണ് ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ള​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് മാ​ലി​ന്യ​ക്കെ​ട്ടു​ക​ള്‍ ത​ള്ള​പ്പെ​ട്ട നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ച് മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളി ക​ട​ന്നു​ക​ള​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ആ​ശു​പ​ത്രി​ക​ളി​ലും ലാ​ബു​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന സി​റി​ഞ്ച്, കോ​ട്ട​ണ്‍ വേ​സ്റ്റ്, സൂ​ചി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യാ​ണ് കാ​ണ​പ്പെ​ട്ട​ത്. ഈ ​റോ​ഡി​നു സ​മീ​പ​മു​ള്ള ചെ​റു​തോ​ട്ടി​ലാ​ണ് ഇവ ത​ള്ളി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നു​ള്ള വെ​ള്ളം ളാലം തോ​ട്ടി​ലാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ആ​ശ്ര​യ​മാ​യ ക​രൂ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​ര്‍ സ്ഥി​തി ചെ​യ്യു​ന്ന​ത് ഇ​വി​ടെ​നി​ന്ന് അ​ര​ കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ്.

ജ​ല​സ്രോ​ത​സി​നു സ​മീ​പ​വും പൊ​തു​സ്ഥ​ല​ത്തും മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളി​യ​വ​രെ ഉ​ട​ന്‍ ക​ണ്ടെ​ത്ത​ണ​മെ​ന്നും ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​മീ​പ​വാ​സി​ക​ളാ​യ മു​പ്പ​തി​ല​ധി​കം ആ​ളു​ക​ള്‍ ഒ​പ്പി​ട്ട പ​രാ​തി പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്.