പാലാ: കര്‍ഷകര്‍ക്ക് ആത്മവിശ്വാസവും പ്രത്യാശയും പകര്‍ന്ന് കൃഷി പോത്സാഹിപ്പിക്കുന്നതിനും മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണവും വിപണനവും വഴി അധിക വരുമാനസമ്പാദനത്തിനും കര്‍ഷകര്‍ക്കൊപ്പം നില്ക്കാന് രൂപത പ്രതിജ്ഞാബദ്ധമാണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയുടെ കാര്‍ഷികമുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച അഗ്രി തിങ്ക് ടാങ്കിന്റെ പ്രഥമ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. പി.സി. സിറിയക്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാരായ ജോ ജോസഫ്, ഷേര്‍ളി സഖറിയ, മുന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാരായ ബോസ് ജോസഫ്, സലോമി തോമസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ജോ പൈനാപ്പള്ളി, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജോര്‍ജ് ജോസഫ്, സിബി കോയിപ്പള്ളി, റിട്ടയേഡ് ഫാം സൂപ്രണ്ട് ജോണ്സണ് പുറവക്കാട്ട്, വിശ്വാസ് ഫുഡ് മാനേജിംഗ് ഡയറക്ടര്‍ സോണി ഏറത്തേല്‍, കര്‍ഷക പ്രതിനിധികളായ കുര്യാക്കോസ് പടവന്, ഔസേപ്പച്ചന് മേക്കാട്ട്, രാജു മാത്യു, ടോം ജേക്കബ് ആലയ്ക്കല്‍, ടിംസ് പോത്തന് നെടുമ്പുറം, ഔസേപ്പച്ചന് വെള്ളിമൂഴയില്‍ തുടങ്ങിയവര്‍ ആശയങ്ങള്‍ പങ്കുവച്ചു.
വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, അസി.ഡയറക്ടര്‍മാരായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ഫ്രാന്‍സീസ് ഇടത്തിനാല്‍, അസി. ഫിനാന്‍സ് മാനേജര്‍ ഫാ. കുര്യന് മുക്കാംകുഴി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റീസ് കൂനാനിക്കല്‍, പ്രോജക്ട് ഓഫീസര്‍മാരായ പി.വി. ജോര്‍ജ് പുരയിടം, ടോണി സണ്ണി, പാലാ സാന്തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സിഇഒ വിമല്‍ ജോണി, സാന്തോം ഫുഡ് ഫാക്ടറി ഓപ്പറേഷന് മാനേജര്‍ ടോണി കാനാട്ട് എന്നിവര്‍ നേതൃത്വം നല്കി.