അ​രു​വി​ത്തു​റ കോ​ള​ജി​ൽ ടെ​ക്ക്ടൈ​ഡ് ലോ​ക യു​വ​ജ​ന ദി​നാ​ഘോ​ഷം
Tuesday, August 12, 2025 3:14 PM IST
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ സെ​ൽ​ഫ് ഫി​നാ​ൻ​സ് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടെ​ക്ക്ടൈ​ഡ് ലോ​ക യു​വ​ജ​ന ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജ് ബ​ർ​സാ​ർ റ​വ. ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. തോ​മ​സ് ജോ​സ​ഫ് തൂ​ങ്കു​ഴി ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സെ​ൽ​ഫ് ഫി​നാ​ൻ​സ് കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി പി.​സി. അ​നീ​ഷ്, അ​ധ്യാ​പ​ക​രാ​യ ബി​നോ​യ് സി. ​ജോ​ർ​ജ്, ജി​യോ ജോ​സ് എ​ന്നി​വർ സം​സാ​രി​ച്ചു.