മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Tuesday, August 12, 2025 11:53 PM IST
രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ 2025-26 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. കി​ന്‍​ഫ്ര ഫി​ലിം ആ​ൻ​ഡ് വീ​ഡി​യോ പാ​ര്‍​ക്ക് ചെ​യ​ര്‍​മാ​ന്‍ ബേ​ബി ഉ​ഴു​ത്തു​വാ​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ എം​എ​എ​ച്ച്ആ​ര്‍​എം പ​രീ​ക്ഷ​യി​ൽ ഒ​ന്നും ര​ണ്ടും റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ അ​നൗ​ഷ്‌​ക ഷൈ​ന്‍, അ​ഞ്ജ​ലി എ​സ്. മോ​ഹ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​ഗ​സ്റ്റി​ന്‍ പൊ​രു​ന്ന​ക്കോ​ട്ട്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​യി​ല്‍, സി​ജി ജേ​ക്ക​ബ്, ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് മേ​ധാ​വി ലി​ന്‍​സി ആ​ന്‍റ​ണി, സ്റ്റാ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​രാ​യ കെ.​എം. ര​മ്യ, റ​വ. ഡോ. ​ബോ​ബി ജോ​ണ്‍, മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി മാ​ഹി​ന്‍ ഷ​റ​ഫു​ദ്ദീ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​മി​ല്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.