ന​വീ​ക​രി​ച്ച ഓ​ഡി​റ്റോ​റി​യം വെ​ഞ്ചരി​പ്പ് നാ​ളെ
Wednesday, August 13, 2025 11:15 PM IST
ചേ​ര്‍​പ്പു​ങ്ക​ല്‍: മാ​ര്‍ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യു​ടെ ന​വീ​ക​രി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ക്കും. 700 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന മെ​യി​ന്‍ ഓ​ഡി​റ്റോ​റി​യ​വും 200 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന ര​ണ്ടു ചെ​റി​യ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളു​മാ​ണ് ന​വീ​ക​രി​ച്ച് എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ ഓ​ഡി​റ്റോ​റി​യ​മാ​യി മാ​റ്റി​യ​ത്. മു​പ്പ​തി​ല്‍​പ​രം ശു​ചി​മു​റി​ക​ളും പു​തി​യ​താ​യി ക്ര​മീ​ക​രി​ച്ചു. വി​കാ​രി ഫാ. ​മാ​ത്യു തെ​ക്കേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഓ​ഡി​റ്റോ​റി​യം ന​വീ​ക​ര​ണം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്.