വേ​​മ്പ​​നാ​​ട് ലേ​​ക്ക് അ​​ഥോ​​റി​​റ്റി രൂ​​പീ​​ക​​രി​​ക്ക​​ണം: ഫ്രാ​​ന്‍സി​​സ് ജോ​​ര്‍ജ് എം​​പി
Wednesday, August 13, 2025 6:45 AM IST
കോ​​ട്ട​​യം: കു​​ട്ട​​നാ​​ടി​​നെ​​യും വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലി​​നെ​​യും സം​​ര​​ക്ഷി​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്ന വി​​ധ​​ത്തി​​ലു​​ള്ള പ​​ദ്ധ​​തി​​ക​​ള്‍ ആ​​സൂ​​ത്ര​​ണം ചെ​​യ്ത് ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി വേ​​മ്പ​​നാ​​ട് ലേ​​ക്ക് അ​​ഥോ​​റി​​റ്റി രൂ​​പീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ഫ്രാ​​ന്‍സി​​സ് ജോ​​ര്‍ജ് എം​​പി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ലോ​​ക്‌​​സ​​ഭ​​യി​​ല്‍ റൂ​​ള്‍ 377 പ്ര​​കാ​​ര​​മു​​ള്ള ച​​ര്‍ച്ച​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

അ​​തീ​​വ ജൈ​​വ പ്രാ​​ധാ​​ന്യ​​മു​​ള്ള​​തും റാം​​സ​​ര്‍ പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍പ്പെ​​ട്ട​​തു​​മാ​​യ വേ​​മ്പ​​നാ​​ട്ട് കാ​​യ​​ല്‍ പ്ര​​ദേ​​ശ​​വും കേ​​ര​​ള​​ത്തി​​ന്‍റെ നെ​​ല്ല​​റ​​യെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കപ്പെടുന്ന​​ കു​​ട്ട​​നാ​​ട​​ന്‍ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളും സം​​ര​​ക്ഷി​​ക്കാ​​ന്‍ കേ​​ന്ദ്ര സ​​ര്‍ക്കാ​​രി​​ന്‍റെ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ല്‍ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന് ഫ്രാ​​ന്‍സി​​സ് ജോ​​ര്‍ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. 48,000ത്തോ​​ളം ഹെ​​ക്ട​​റി​​ല്‍ വ്യാ​​പി​​ച്ചു കി​​ട​​ക്കു​​ന്ന​​തും പ്ര​​തി​​വ​​ര്‍ഷം 1. 96 ല​​ക്ഷം ട​​ണ്‍ നെ​​ല്ല് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന കു​​ട്ട​​നാ​​ട​​ന്‍ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ള്‍ സ​​മു​​ദ്ര​​നി​​ര​​പ്പി​​ല്‍നി​​ന്നു താ​​ഴ്ന്ന് കി​​ട​​ക്കു​​ന്ന​​തും പ്ര​​ത്യേ​​ക ആ​​വാ​​സ വ്യ​​വ​​സ്ഥ​​യു​​ള്ള​​തു​​മാ​​യ പ്ര​​ദേ​​ശ​​മാ​​ണ്. അ​​തി​​തീ​​വ്ര​​മ​​ഴ​​യും വെ​​ള്ള​​പ്പൊ​​ക്ക​​വും മൂ​​ലം ഈ ​​പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളു​​ടെ പു​​റം ബ​​ണ്ടു​​ക​​ള്‍ ത​​ക​​ര്‍ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.

2018 പ്ര​​ള​​യം ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള നി​​ര​​ന്ത​​ര വെ​​ള്ള​​പ്പൊ​​ക്ക​​ങ്ങ​​ള്‍ മൂ​​ലം വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലി​​ല്‍ അ​​ടി​​ഞ്ഞു​​കൂ​​ടി​​യി​​രി​​ക്കു​​ന്ന ചെ​​ളി​​യും മാ​​ലി​​ന്യ​​ങ്ങ​​ളും വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലി​​നെ നാ​​ശ​​ത്തി​​ന്‍റെ വ​​ക്കി​​ല്‍ എ​​ത്തി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ജി​​ല്ല​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ന്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ നി​​ര​​ന്ത​​രം വെ​​ള്ള​​പ്പൊ​​ക്ക​​മു​​ണ്ടാ​​കു​​ക​​യാ​​ണ്. കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം ജി​​ല്ല​​ക​​ളി​​ലാ​​യി വ്യാ​​പി​​ച്ച് കി​​ട​​ക്കു​​ന്ന വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലി​​നെ​​യും കു​​ട്ട​​നാ​​ടി​​നെ​​യും സം​​ര​​ക്ഷി​​ക്കാ​​ന്‍ പ്ര​​ത്യേ​​ക പ​​ദ്ധ​​തി​​യും ഫ​​ണ്ടും ആ​​വ​​ശ്യ​​മാ​​ണ്. വേ​​മ്പ​​നാ​​ട് കാ​​യ​​ല്‍ പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ പു​​ന​​രു​​ദ്ധാ​​ര​​ണ​​ത്തി​​നും ത​​ക​​ര്‍ച്ച​​യി​​ലാ​​യ നെ​​ല്‍വ​​യ​​ലു​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണ ബ​​ണ്ടു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​ത്തി​​നും പ്ര​​ത്യേ​​ക പ​​ദ്ധ​​തി ഉ​​ണ്ടാ​​ക​​ണം.

ക​​ര്‍ഷ​​ക​​രു​​ടെ ഉ​​പ​​ജീ​​വ​​നം സം​​ര​​ക്ഷി​​ക്കു​​ക, ക​​ര്‍ഷ​​ക​​രു​​ടെ വ​​രു​​മാ​​നം വ​​ര്‍ധി​​പ്പി​​ക്കു​​ക എ​​ന്നീ ല​​ക്ഷ്യ​​ത്തോ​​ടെ കേ​​ര​​ള സ​​ർ​​ക്കാ​​ർ കേ​​ന്ദ്ര സ​​ര്‍ക്കാ​​രി​​ന് സ​​മ​​ര്‍പ്പി​​ച്ചി​​ട്ടു​​ള്ള വേ​​മ്പ​​നാ​​ടി​​ന്‍റെ ച​​തു​​പ്പ് മേ​​ഖ​​ല​​യു​​ടെ പു​​ന​​രു​​ദ്ധാ​​ര​​ണം, കു​​ട്ട​​നാ​​ട​​ന്‍ മേ​​ഖ​​ല​​യു​​ടെ വെ​​ള്ള​​പ്പൊ​​ക്ക, ല​​വ​​ണാം​​ശ നി​​യ​​ന്ത്ര​​ണം എ​​ന്നി​​വ​​യ്ക്കു​​ള്ള പ​​ദ്ധ​​തി​​ക്ക് ആ​​വ​​ശ്യ​​മാ​​യ സാ​​മ്പ​​ത്തി​​ക, സ​​ങ്കേ​​തി​​ക സ​​ഹാ​​യം ന​​ല്‍കി, ലോ​​ക ഭൂ​​പ​​ട​​ത്തി​​ല്‍ വ​​ള​​രെ പ്ര​​ധാ​​ന്യ​​മു​​ള്ള ഈ ​​പൈ​​തൃ​​ക കാ​​ര്‍ഷി​​ക പ​​രി​​സ്ഥി​​തി മേ​​ഖ​​ല​​യെ പ്ര​​ത്യേ​​ക അ​​ഥോ​​റി​​റ്റി രൂ​​പീ​​ക​​രി​​ച്ച് കേ​​ന്ദ്ര സ​​ര്‍ക്കാ​​ര്‍ സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ഫ്രാ​​ന്‍സി​​സ് ജോ​​ര്‍ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.