ത​ദ്ദേ​ശ​സ്ഥാ​പ​ന വാ​ര്‍​ഡ് പു​ന​ര്‍​വി​ഭ​ജ​ന​ം പൂ​ര്‍​ത്തി​യാ​യി
Tuesday, August 12, 2025 11:54 PM IST
കോ​ട്ട​യം: വാ​ര്‍​ഡ് പു​ന​ര്‍​വി​ഭ​ജ​ന​ത്തി​ന്‍റെ അ​ന്തി​മ​വി​ജ്ഞാ​പ​നം സം​സ്ഥാ​ന ഡീ​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ആ​കെ 1611 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ര്‍​ഡു​ക​ളാ​ണു​ള്ള​ത്. പു​ന​ര്‍​വി​ഭ​ജ​ന​ത്തി​നു മു​മ്പ് 1512 എ​ണ്ണ​മാ​യി​രു​ന്നു.

ജി​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്ത് (ബ്രാ​ക്ക​റ്റി​ല്‍ പു​ന​ര്‍​വി​ഭ​ജ​ന​ത്തി​നു മു​മ്പ​ത്തെ എ​ണ്ണം) വാ​ര്‍​ഡു​ക​ള്‍:1223 (1140) ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ള്‍: 157 (146), ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ള്‍: 23(22), ന​ഗ​ര​സ​ഭാ​വാ​ര്‍​ഡ്: 208(204).

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ എ. ​ഷാ​ജ​ഹാ​ന്‍ ചെ​യ​ര്‍​മാ​നാ​യ ഡീ​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​നാ​ണ് വാ​ര്‍​ഡ് വി​ഭ​ജ​ന​പ്ര​ക്രി​യ​ന​ട​ത്തി​യ​ത്.

വാ​ര്‍​ഡ് പു​ന​ര്‍​വി​ഭ​ജ​ന​ത്തി​ന്‍റെ അ​ന്തി​മ​വി​ജ്ഞാ​പ​നം സം​സ്ഥാ​ന അ​ച്ച​ടി​വ​കു​പ്പി​ന്‍റെ egazttee വെ​ബ് സൈ​റ്റി​ല്‍ ( www.compose.kerala.gov.in) ല​ഭി​ക്കും.