ജീ​​വ​​ന്‍ ന​​ശി​​പ്പി​​ക്കു​​ന്ന എ​​ല്ലാ തി​​ന്മ​​ക​​ളും അ​​വ​​സാ​​നി​​പ്പി​​ക്ക​​ണം: കൃ​​പ പ്രോ-​​ലൈ​​ഫേ​​ഴ്‌​​സ്
Wednesday, August 13, 2025 6:45 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ദൈ​​വ​​ദാ​​ന​​മാ​​യ ജീ​​വ​​നെ ന​​ശി​​പ്പി​​ക്കു​​ന്ന എ​​ല്ലാ തി​​ന്മ​​ക​​ളും അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കൃ​​പ പ്രോ​​-ലൈ​​ഫേ​​ഴ്‌​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ തൃ​​ക്കൊ​​ടി​​ത്താ​​നം കു​​ന്നും​​പു​​റം ജം​​ഗ്ഷ​​നി​​ല്‍ ബോ​​ധ​​വ​​ത്ക​​ര​​ണ​​വും പ്രാ​​ര്‍ഥ​​ന​​യും ന​​ട​​ത്തി. തൃ​​ക്കൊ​​ടി​​ത്താ​​നം സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പു​​ന്ന​​ശേ​​രി, കൃ​​പ പ്രോ​​ലൈ​​ഫേ​​ഴ്‌​​സ് ആ​​ത്മീ​​യ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ളൂയി​​സ് വെ​​ള്ളാ​​നി​​ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ ന​​യി​​ച്ചു.

വിദേശ രാ​​ജ്യങ്ങളിലെ‍ കു​​ടും​​ബ​​ങ്ങ​​ളി​​ല്‍ ‍കൂ​​ടു​​ത​​ല്‍ കു​​ഞ്ഞു​​ങ്ങ​ളുണ്ടാ​​കു​​മ്പോ​​ള്‍ അ​​വ​​ര്‍ക്കു പാ​​രി​​തോ​​ഷി​​കം ന​​ല്‍കയാണ്. ഇ​​ന്ത്യ​​യി​​ല്‍ അ​​തു പാ​​ടി​​ല്ലെ​​ന്ന് പ​​റ​​യു​​ന്ന​​ത് രാ​​ജ്യ​​ത്തി​​ന്‍റെ താ​​ത്പ​​ര്യ​​ത്തി​​ന് വി​​രു​​ദ്ധ​​മാ​​ണെ​​ന്ന് ഭാര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

സി​​ബി​​ച്ച​​ന്‍ ഉ​​പ്പു​​കു​​ന്ന​​ല്‍, ജെ​​സി ജേ​​ക്ക​​ബ്, ആ​​നി​​യ​​മ്മ ഡോ​​മി​​നി​​ക്, ജോ​​ഷി കൊ​​ല്ലാ​​പു​​രം, ജോ​​യ് ചി​​റ്റേ​​ട്ട്, ലി​​ല്ലി​​ക്കു​​ട്ടി ആ​​യ​​ലൂ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.