ബോ​ര്‍​ഡ് മോ​ഷ്ടാ​വി​നെ കാ​മ​റ​യി​ല്‍ കു​ടു​ക്കി മ​ദ്യ​വി​രു​ദ്ധ​സ​മി​തി
Wednesday, August 13, 2025 11:15 PM IST
പാ​ലാ: ബോ​ര്‍​ഡ് സ്ഥി​ര​മാ​യി മോ​ഷ്ടി​ച്ചി​രു​ന്ന​യാ​ള്‍ കാ​മ​റ​യി​ല്‍ കു​ടു​ങ്ങി. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ രൂ​പ​താ​കാ​ര്യാ​ല​യ​ത്തി​ന്‍റെ ബോ​ര്‍​ഡാ​ണ് സ്ഥി​ര​മാ​യി മോ​ഷ​ണം പോ​യി​രു​ന്ന​ത്. കൂ​ടാ​തെ അ​പ​കീ​ര്‍​ത്തി​പ​ര​മാ​യ പോ​സ്റ്റ​റു​ക​ള്‍ സ​മീ​പ​ത്ത് തു​ട​രെ പ​തി​പ്പി​ച്ച് ക​ന്യാ​സ്ത്രീ​മാ​ർ​ക്കും വൈ​ദി​ക​ര്‍​ക്കു​മെ​തി​രേ ആ​ക്ഷേ​പം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നെ​തി​രേ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി പാ​ലാ ഡി​വൈ​എ​സ്പി​ക്കു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​വി​ഷ​യം അ​ന്വേ​ഷ​ണ​ത്തി​ലി​രി​ക്കു​മ്പോ​ഴാ​ണ് ഓ​ഫീ​സി​ന്‍റെ ഭി​ത്തി​യി​ലെ ബോ​ര്‍​ഡു​മാ​യി ഇ​യാ​ള്‍ മു​ങ്ങു​ന്ന​ത്. ഇയാൾ‌ക്കെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ലും സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​യ പ്ര​സാ​ദ് കു​രു​വി​ള​യും ആ​വ​ശ്യ​പ്പെ​ട്ടു.

ബോ​ര്‍​ഡ് മോ​ഷ​ണം ചൂ​ണ്ടി​ക്കാ​ട്ടി​യും കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ചിത്രം ഉ​ള്‍​പ്പെ​ടു​ത്തി​യും ര​ണ്ടാ​മ​തൊ​രു പ​രാ​തി കൂ​ടി പാ​ലാ എ​സ്എ​ച്ച്ഒ​യ്ക്കു സ​മി​തി കൈ​മാ​റി​യി​ട്ടു​ണ്ട്.