ഓ​​ണ്‍ലൈ​​ന്‍ മ​​ദ്യ​​വ്യാ​​പാ​​ര​​ത്തെ എ​​തി​​ര്‍ക്കും: കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി
Wednesday, August 13, 2025 6:45 AM IST
ച​​ങ്ങ​​നാ​​ശേ​​രി: നാ​​ട്ടി​​ല്‍ മു​​ട്ടി​​നു​​മു​​ട്ടി​​ന് ബാ​​ര്‍ ഹോ​​ട്ട​​ലു​​ക​​ള്‍ തു​​റ​​ന്നും ബിവ​​റേ​​ജ് ഔ​​ട്ട്‌​​ലെ​​റ്റു​​ക​​ൾ ആ​​ധു​​നിക​​വ​​ത്ക​​രി​​ച്ചും നാ​​ടി​​നെ മ​​ദ്യ​​ത്തി​​ല്‍ മു​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കെ മ​​ദ്യവി​​ത​​ര​​ണ​​ത്തി​​ന് പു​​ത്ത​​ന്‍വി​​പ​​ണി തു​​റ​​ന്ന് വീ​​ട്ടി​​ലി​​രി​​ക്കു​​ന്ന സ്ത്രീ​​ക​​ള്‍ക്കും യു​​വാ​​ക്ക​​ള്‍ക്കും യ​​ഥേ​​ഷ്ടം ല​​ഹ​​രി​​ ന​​ല്‍കി ജ​​ന​​ത​​യെ ന​​ശി​​പ്പി​​ക്കാ​​നാ​​ണ് ബി​​വ​​റേ​​ജ​​സ് കോ​​ര്‍പ​​റേ​​ഷ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്ന് കെ​​സി​​ബി​​സി അ​​തി​​രൂ​​പ​​ത മ​​ദ്യവി​​രു​​ദ്ധ സ​​മി​​തി. ഇ​​ത് അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നു സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

പ്ര​​സി​​ഡ​​ന്‍റ് ജെ.​​ടി. റാം​​സെ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ കൂ​​ടി​​യ യോ​​ഗം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജീ​​ന്‍സ് ചോ​​രേ​​ട്ട് ചാ​​മ​​ക്കാ​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. റീ​​ജ​​ണ​​ല്‍ പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ല്‍, ടി.​​എം. മാ​​ത്യു, കെ.​​പി. മാ​​ത്യു, ബേ​​ബി​​ച്ച​​ന്‍ പു​​ത്ത​​ന്‍പ​​റ​​മ്പി​​ല്‍, ജോ​​സി ക​​ല്ലു​​കു​​ളം, പാ​​പ്പ​​ച്ച​​ന്‍ നേ​​ര്യം​​പ​​റ​​മ്പി​​ല്‍, ഷാ​​ജി വാ​​ഴേ​​പ്പ​​റ​​മ്പി​​ല്‍, ബി​​ജു കൊ​​ച്ചു​​പു​​ര​​യ്ക്ക​​ല്‍, ബേ​​ബി​​ച്ച​​ന്‍ ത​​ട​​ത്തി​​ല്‍, ജോ​​ണ്‍സ​​ണ്‍ കൊ​​ച്ചു​​ത​​റ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.