പ്ര​​തി​​ഷേ​​ധ​​പ്ര​​ക​​ട​​നം ന​​ട​​ത്തി
Wednesday, August 13, 2025 6:45 AM IST
വൈ​​ക്കം: വോ​​ട്ടേ​​ഴ്സ് ലി​​സ്റ്റി​​ൽ തി​​രി​​മ​​റി ന​​ട​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ ഓ​​ഫീ​​സി​​ലേ​​ക്ക് പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് ന​​ട​​ത്തി​​യ രാ​​ഹു​​ൽ ഗാ​​ന്ധി എം​​പി​​യെ​​യും ഇ​​ന്ത്യാ മു​​ന്ന​​ണി നേ​​താ​​ക്ക​​ളെ​​യും അ​​റ​​സ്റ്റ് ചെ​​യ്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് വൈ​​ക്കം ബ്ലോ​​ക്ക് കോ​​ൺ​​ഗ്ര​​സ് ക​​മ്മ​​ിറ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​ക​​ട​​നം ന​​ട​​ത്തി.

വൈ​​ക്കം ടൗ​​ണി​​ൽ ന​​ട​​ന്ന പ്ര​​ക​​ട​​ന​​വും പൊ​​തു​​സ​​മ്മേ​​ള​​ന​​വും ഡി​​സി​​സി അം​​ഗം അ​​ബ്ദു​​ൾ സ​​ലാം റാ​​വു​​ത്ത​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ബ്ലോ​​ക്ക് കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​ഡി. ഉ​​ണ്ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യു​​ഡി​​എ​​ഫ് ക​​ൺ​​വീ​​ന​​ർ ബി. ​​അ​​നി​​ൽ​​കു​​മാ​​ർ, അ​​ഡ്വ.​​എ. സ​​നീ​​ഷ്കു​​മാ​​ർ, ജ​​യ്ജോ​​ൺ, ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ പ്രീ​​താ രാ​​ജേ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.