ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ ജി​​ല്ലാ ക​​ള​​ക്ട​​റാ​​യി ചു​​മ​​ത​​ല​​യേ​​റ്റു
Wednesday, August 13, 2025 11:15 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യു​​ടെ 50-ാമ​​ത് ക​​ള​​ക്ട​​റാ​​യി ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ ചു​​മ​​ത​​ല​​യേ​​റ്റു. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30 ന് ​​ക​​ള​​ക്ട​​റേ​​റ്റി​​ലെ​​ത്തി​​യ അ​​ദ്ദേ​​ഹ​​ത്തി​​ന് സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍ ചു​​മ​​ത​​ല കൈ​​മാ​​റി. ക​​ള​​ക്ട​​റേ​​റ്റ് അ​​ങ്ക​​ണ​​ത്തി​​ല്‍ അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ മ​​ജി​​സ്‌​​ട്രേ​​റ്റ് എ​​സ്. ശ്രീ​​ജി​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പു​​തി​​യ ക​​ള​​ക്ട​​റെ സ്വീ​​ക​​രി​​ച്ചു. 2018 ബാ​​ച്ച് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ് രാ​​ജ​​സ്ഥാ​​നി​​ലെ ദോ​​സ ജി​​ല്ല​​ക്കാ​​ര​​നാ​​യ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ. ഭാ​​ര്യ: ഡോ. ​​ശാ​​ലി​​നി മീ​​ണ. അ​​ച്ഛ​​ന്‍: പ​​രേ​​ത​​നാ​​യ ഗി​​രി​​രാ​​ജ് മീ​​ണ, അ​​മ്മ: കൗ​​സ​​ല്യ ദേ​​വി.

പാ​​ല​​ക്കാ​​ട് അ​​സി​​സ്റ്റ​​ന്‍റ് ക​​ള​​ക്ട​​റാ​​യി​​ട്ടാ​​യി​​രു​​ന്നു തു​​ട​​ക്കം. തി​​രു​​വ​​ല്ല സ​​ബ് ക​​ള​​ക്ട​​ര്‍, നെ​​ടു​​മ​​ങ്ങാ​​ട് സ​​ബ് ക​​ള​​ക്ട​​ര്‍, എ​​റ​​ണാ​​കു​​ളം ഡി​​സ്ട്രി​​ക് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ര്‍, സാ​​മൂ​​ഹി​​ക​​നീ​​തി വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ര്‍ എ​​ന്നീ ചു​​മ​​ത​​ല​​ക​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചി​​ട്ടു​​ണ്ട്. ന്യൂ​​ഡ​​ല്‍​ഹി കേ​​ര​​ള ഹൗ​​സ് അ​​ഡീ​​ഷ​​ണ​​ല്‍ റെ​​സി​​ഡ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​റാ​​യി​​രി​​ക്കേ​​യാ​​ണ് ജി​​ല്ലാ ക​​ള​​ക്ട​​റാ​​യി നി​​യ​​മ​​നം.