ഏ​റ്റു​മാ​നൂ​രി​ൽ ഹെ​ലി​കോ​പ്ട​ർ താ​ഴ്ന്നു പ​റ​ന്ന​ത് ഭീ​തി പ​ര​ത്തി
Wednesday, August 13, 2025 6:45 AM IST
ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ൽ ഹെ​ലി​കോ​പ്ട​ർ താ​ഴ്ന്നുപ​റ​ന്ന​ത് ഭീ​തി പ​ര​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 10ന് ഏ​റ്റു​മാ​നൂ​ർ, കൂ​ട​ല്ലൂ​ർ, വ​യ​ലാ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹെ​ലി​കോ​പ്ടർ വ​ള​രെ താ​ഴ്ന്നു വ​ട്ട​മി​ട്ടു പ​റ​ക്കു​ക​യാ​യി​രു​ന്നു.

പ​റ​ന്നു​വ​ന്ന ഹെ​ലി​കോ​പ്ട​റി​ൽ​നി​ന്ന് ഒ​രാ​ൾ താ​ഴേ​ക്ക് പാ​തി​വ​ഴി തൂ​ങ്ങി​യി​റ​ങ്ങി തി​രി​കെ ക​യ​റു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. ഭീ​തി​യി​ലാ​യ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നേ​വി​യു​ടെ ഹെ​ലി​കോ​പ്ട​ർ പ​രി​ശീ​ല​നപ്പ​റ​ക്ക​ൽ ന​ട​ത്തി​യ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

2022-ലും ​ഏ​റ്റു​മാ​നൂ​രി​ൽ സ​മാ​ന​മാ​യ സം​ഭ​വമു​ണ്ടാ​യി​രു​ന്നു. വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല ഭാ​ഗ​ത്താ​യി​രു​ന്നു അ​ന്ന് നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്ട​ർ താ​ഴ്ന്നു പ​റ​ന്നു ഭീ​തി പ​ര​ത്തി​യ​ത്. അ​ന്ന് ക​ട്ടി​പ്പ​റ​മ്പി​ൽ എം.​ടി. കു​ഞ്ഞു​മോ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റു​ക​ളും വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള വ​ർ​ക്ക്ഷോ​പ്പി​ന്‍റെ ടാ​ർ​പോ​ളി​ൻ മേ​ൽ​ക്കൂ​ര​യും പ​റ​ന്നു​പോ​യി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു.