കു​​ട്ടി​​ക​​ള്‍ക്ക് 15ന് ​​ചി​​ത്ര​​ര​​ച​​നാ മ​​ത്സ​​രം
Wednesday, August 13, 2025 6:45 AM IST
ച​ങ്ങ​​നാ​​ശേ​​രി: സ്വാ​​ത​​ന്ത്ര്യ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കു​​ട്ടി​​ക​​ള്‍ക്കാ​​യി ചി​​ത്ര​​ര​​ച​​നാ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. സ​​ര്‍ഗ​​ക്ഷേ​​ത്ര 89.6 എ​​ഫ്എ​​മ്മി​​ന്‍റെ​​യും ലു​​ലു മാ​​ളി​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് പ​​രി​​പാ​​ടി. 15ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് കോ​​ട്ട​​യം ലു​​ലു മാ​​ളി​​ലാ​​ണ് മ​​ത്സ​​രം. ഏ​​ഴു വ​​യ​​സു​​മു​​ത​​ല്‍ 10 വ​​യ​​സു​​വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ള്‍ക്ക് മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കാം.

ര​​ണ്ടു മ​​ണി​​ക്കൂ​​റാ​​ണ് മ​​ത്സ​​ര​​ത്തി​​ന്‍റെ സ​​മ​​യം. ചി​​ത്ര​​ര​​ച​​ന​​യ്ക്കു​​ള്ള പേ​​പ്പ​​ര്‍ സം​​ഘാ​​ട​​ക​​ര്‍ ന​​ല്‍കും. പെ​​യി​​ന്‍റിം​​ഗ് ആ​​വ​​ശ്യ​​മാ​​യ ക്ര​​യോ​​ണ്‍സ്, വാ​​ട്ട​​ര്‍ ക​​ള​​ര്‍, ഓ​​യി​​ല്‍ പേ​​സ്റ്റ​​ല്‍, പാ​​ല​​റ്റു​​ക​​ള്‍, ബ്ര​​ഷു​​ക​​ള്‍ എ​​ന്നി​​വ കു​​ട്ടി​​ക​​ള്‍ കൊ​​ണ്ടു​​വ​​രേ​​ണ്ട​​താ​​ണ്. മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​രം​​ഭ​​ത്തി​​ല്‍ മ​​ത്സ​​ര​​വി​​ഷ​​യം ന​​ല്‍കു​​ന്ന​​താ​​ണ്. വി​​ജ​​യി​​ക​​ള്‍ക്ക് ആ​​ക​​ര്‍ഷ​​ക​​മാ​​യ സ​​മ്മാ​​ന​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. ഒ​​ന്നാം സ​​മ്മാ​​നം 5000, ര​​ണ്ടാം സ​​മ്മാ​​നം 3000, മൂ​​ന്നാം സ​​മ്മാ​​നം 2000 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് സ​​മ്മാ​​ന​​ത്തു​​ക.

മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന എ​​ല്ലാ കു​​ട്ടി​​ക​​ള്‍ക്കും പ്രോ​​ത്സാ​​ഹ​​ന സ​​മ്മാ​​ന​​ങ്ങ​​ള്‍ ല​​ഭി​​ക്കും. ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ പൂ​​ര്‍ത്തി​​യാ​​ക്കു​​ന്ന​​തി​​നും തി​​രി​​ച്ച​​റി​​യ​​ലി​​നുംവേ​​ണ്ടി കു​​ട്ടി​​ക​​ളു​​ടെ സ്‌​​കൂ​​ള്‍ ഐ​​ഡി കാ​​ര്‍ഡ് ഹാ​​ജ​​രാ​​ക്ക​​ണം. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ക്കും ര​​ജി​​സ്‌​​ട്രേ​​ഷ​​നും 9188354896 എ​​ന്ന ന​​മ്പ​​റി​​ല്‍ ബ​​ന്ധ​​പ്പെ​​ടു​​ക.