ഓ​​ണം വി​​പ​​ണ​​ന​​മേ​​ള തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്ത് 26 മുതൽ
Tuesday, August 12, 2025 11:54 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ സ​​പ്ലൈ​​കോ​​യു​​ടെ ഓ​​ണം വി​​പ​​ണ​​ന​​മേ​​ള 26നു ​​തു​​ട​​ങ്ങും. ജി​​ല്ലാ​​ത​​ല മേ​​ള തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തും ച​​ങ്ങ​​നാ​​ശേ​​രി, പാ​​ലാ, ഏ​​റ്റു​​മാ​​നൂ​​ര്‍, ക​​ടു​​ത്തു​​രു​​ത്തി, വൈ​​ക്കം നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ ഫെ​​യ​​റു​​ക​​ള്‍ അ​​താ​​ത് സ്ഥ​​ല​​ത്തെ സ​​പ്ലൈ​​കോ സൂ​​പ്പ​​ര്‍ മാ​​ര്‍​ക്ക​​റ്റു​​ക​​ളി​​ലും പൂ​​ഞ്ഞാ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ലേ​​ത് ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ലേ​​ത് പൊ​​ന്‍​കു​​ന്നം പീ​​പ്പി​​ള്‍​സ് ബ​​സാ​​റി​​ലു​​മാ​​യി​​രി​​ക്കും.

നി​​യ​​മ​​സ​​ഭാ​​മ​​ണ്ഡ​​ലം ഫെ​​യ​​റു​​ക​​ള്‍ ഓ​​ഗ​​സ്റ്റ് 31 മു​​ത​​ല്‍ സെ​​പ്റ്റം​​ബ​​ര്‍ നാ​​ലു​​വ​​രെ​​യാ​​ണു പ്ര​​വ​​ര്‍​ത്തി​​ക്കു​​ക. രാ​​വി​​ലെ പ​​ത്തു മു​​ത​​ല്‍ രാ​​ത്രി എ​​ട്ടു​​വ​​രെ​​യാ​​ണ് വി​​പ​​ണ​​നം. തി​​രു​​ന​​ക്ക​​ര​​യി​​ല്‍ മാ​​ത്ര​​മാ​​യി​​രി​​ക്കും പ​​ച്ച​​ക്ക​​റി വി​​ല്‍​പ​​ന​​യ്ക്കു​​ണ്ടാ​​കു​​ക.

ഓ​​ണ​​ത്തി​​ന് സ​​പ്ലൈ​​കോ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ റേ​​ഷ​​ന്‍ കാ​​ര്‍​ഡു​​ട​​മ​​ക​​ള്‍​ക്ക് 20 കി​​ലോ പ​​ച്ച​​രി/​​പു​​ഴു​​ക്ക​​ല​​രി 25 രൂ​​പ​​യ്ക്ക് ല​​ഭി​​ക്കും. നി​​ല​​വി​​ല്‍ സ​​ബ്‌​​സി​​ഡി നി​​ര​​ക്കി​​ല്‍ എ​​ട്ട് കി​​ലോ അ​​രി​​ക്കു പു​​റ​​മേ​​യാ​​ണി​​ത്. മ​​ഞ്ഞ റേ​​ഷ​​ന്‍ കാ​​ര്‍​ഡു​​കാ​​ര്‍​ക്കും ക്ഷേ​​മ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കും 14 ഇ​​നം സാ​​ധ​​ന​​ങ്ങ​​ള​​ങ്ങി​​യ സൗ​​ജ​​ന്യ ഓ​​ണ​​ക്കി​​റ്റ് 18 മു​​ത​​ല്‍ സെ​​പ്റ്റം​​ബ​​ര്‍ നാ​​ലു​​വ​​രെ വി​​ത​​ര​​ണം ചെ​​യ്യും.

റേ​​ഷ​​ന്‍​ക​​ട​​ക​​ള്‍ വ​​ഴി മ​​ഞ്ഞ കാ​​ര്‍​ഡു​​കാ​​ര്‍​ക്ക് ഒ​​രു കി​​ലോ പ​​ഞ്ച​​സാ​​ര​​യും പി​​ങ്ക് കാ​​ര്‍​ഡി​​ന് നി​​ല​​വി​​ലു​​ള്ള സൗ​​ജ​​ന്യ അ​​രി വി​​ഹി​​ത​​ത്തി​​ന് പു​​റ​​മെ അ​​ഞ്ചു കി​​ലോ അ​​രി​​യും 10.90 രൂ​​പ​​യ്ക്ക് നീ​​ല കാ​​ര്‍​ഡി​​ന് നി​​ല​​വി​​ലു​​ള്ള​​തി​​ന് പു​​റ​​മെ 10 കി​​ലോ അ​​രി (10.90 രൂ​​പ)​​യും വെ​​ള്ള കാ​​ര്‍​ഡി​​ന് 15 കി​​ലോ അ​​രി (10.90 രൂ​​പ)​​യും ല​​ഭി​​ക്കും. കൂ​​ടാ​​തെ ശ​​ബ​​രി ബ്രാ​​ന്‍​ഡി​​ല്‍ സ​​ബ്‌​​സി​​ഡി​​യാ​​യും അ​​ല്ലാ​​തെ​​യും വെ​​ളി​​ച്ചെ​​ണ്ണ വി​​ത​​ര​​ണം ചെ​​യ്യും. സ​​ബ്‌​​സി​​ഡി വെ​​ളി​​ച്ചെ​​ണ്ണ ലി​​റ്റ​​റി​​ന് 349 രൂ​​പ. (അ​​ര​​ലി​​റ്റ​​റി​​ന് 179 രൂ​​പ), നോ​​ണ്‍ സ​​ബ്‌​​സി​​ഡി​​ക്ക് 429 രൂ​​പ. അ​​ര​​ലി​​റ്റ​​റി​​ന് 219 രൂ​​പ).

വ​​ന്‍​പ​​യ​​ര്‍ വി​​ല കി​​ലോ​​യ്ക്ക് 75ല്‍ ​​നി​​ന്ന് 70 രൂ​​പ​​യാ​​ക്കി. തു​​വ​​ര​​പ്പ​​രി​​പ്പ് 105ല്‍​നി​​ന്ന് 93 രൂ​​പ​​യാ​​ക്കി. സ​​ബ്‌​​സി​​ഡി മു​​ള​​കി​​ന്‍റെ അ​​ള​​വ് അ​​ര കി​​ലോ​​യി​​ല്‍​നി​​ന്ന് ഒ​​രു കി​​ലോ​​യാ​​ക്കി (കി​​ലോ​​യ്ക്ക് 115 രൂ​​പ).