ഓ​ട്ട​ത്തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ട​യ​ർ പൊ​ട്ടി; കാ​ല​പ്പ​ഴ​ക്കം മൂ​ല​മെ​ന്ന് ആ​ക്ഷേ​പം
Wednesday, August 13, 2025 6:45 AM IST
വെ​ളി​യ​ന്നൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ച​ക്രം പൊ​ട്ടി. നി​യ​ന്ത്ര​ണംവി​ട്ട ബ​സ് വൈ​ദ്യു​തി​ത്തൂ​ൺ ഇ​ടി​ച്ചു ത​ക​ർ​ത്തു. ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടെ​ങ്കി​ലും ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. രാ​വി​ലെ കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്ന് വെ​ളി​യ​ന്നൂ​ർവ​ഴി കോ​ട്ട​യ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും മ​തി​യാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ അ​ഭാ​വ​വു​മാ​ണ് അ​പ​ക​ട​ത്തി​നിട​യാ​ക്കി​യ​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.