മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിൽ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം മുപ്പത്തഞ്ചാംമൈൽ വനംവകുപ്പ് ഓഫീസിനു മുന്നിൽ ധർണയും ജംഗ്ഷനിൽ ഉപവാസ സമരവും നടത്തി.
ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോർജ് കൂറുമ്പുറം, നേതാക്കളായ വി.സി. ജോസഫ് വെട്ടിക്കാട്ട്, മധുസൂദനൻ, ജോൺ പി. തോമസ്, ഷാജഹാൻ മഠത്തിൽ, കെ.കെ. ജനാർദനൻ, നിജിനി ഷംസുദീൻ, കെ.എൻ. രാമദാസ്, കെ.ആർ. വിജയൻ, ശരത് ഒറ്റപ്ലാക്കൽ, ഷിയാസ് മൂത്തേടത്ത്, ഡോമിന സജി, എബിൻ കുഴിവേലി, ഷീബ ബിനോയ്, എൻ.എ. വഹാബ്, ടി.പി. ഹനീസ് തുടങ്ങിയവർ പ്രസംഗിച്ചു.