സെബിയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും ഒരുക്കിയ പ്രത്യേക ഇൻവെസ്റ്റർ അവെയർനസ് പവലിയൻ.
കൊച്ചി: നിക്ഷേപക വിദ്യാഭ്യാസം, സാമ്പത്തിക സാക്ഷരത, നിക്ഷേപക സംരക്ഷണം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സമയത്ത് പുന്നമട കായലിൽ പ്രത്യേക ഇൻവെസ്റ്റർ അവെയർനസ് പവലിയൻ ഒരുക്കി സെബിയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും.
പവലിയനിൽ ഒരുക്കിയ സ്പിൻ ദി വീൽ വഴി ഓഹരിവിപണിയെക്കുറിച്ചുള്ള അറിവ് പരീക്ഷിക്കാനും സ്കാം നോ ഗെയിമിലൂടെ തട്ടിപ്പുകൾ തിരിച്ചറിയാനും അവെയർനസ് ഡാർട്സ്, പ്രൊട്ടക്ഷൻ ബാസ്കറ്റ്സ്, ഇൻവെസ്റ്റ് സേഫ് ലുഡോ തുടങ്ങിയ കളികളിലൂടെ നിക്ഷേപ സംരക്ഷണ പാഠങ്ങൾ പഠിക്കാനും പൊതുജനത്തിന് അവസരമൊരുക്കിയിരുന്നു.