Choclate
മേൽവിലാസം ശരിയാണ്
പു​​ഴ​​ക്ക​​ര​​യി​​ലു​​ള്ള അ​​ല​​ക്കു​​ക​​ല്ലി​​ന്മേ​​ല്‍ ത​​ങ്കി​​യ​​മ്മ​​യ്ക്ക് കൂ​​ട്ടി​​രി​​ക്കു​​മ്പോ​​ഴാ​​യി​​രു​​ന്നു പോ​​സ്റ്റ്മാ​​ന്‍ കു​​ട്ട​​നെ ആ​​മി​​മോ​​ള്‍ ആ​​ദ്യ​​മാ​​യി കാ​​ണു​​ന്ന​​ത്. കാ​​ക്കി നിറമുള്ള കുപ്പായവും തോ​​ളിൽക്കിടക്കുന്ന തു​​ണി​​സ​​ഞ്ചി​​യും ണിം.. ​​ണിം സൈ​​ക്കി​​ള്‍ ബെ​​ല്ലു​​മെ​​ല്ലാം ആ​​മി​​ക്കു​​ട്ടി​​ക്ക് ഭ​​യ​​ങ്ക​​ര ഇ​​ഷ്ട​​മാ​​യി.

ത​​ങ്കി​​യ​​മ്മ​​യ്ക്കുള്ള പെ​​ന്‍​ഷ​​ന്‍ പൈ​​സയുമായി‍ വ​​ന്ന പോ​​സ്റ്റു​​മാ​​നെ നോ​​ക്കി​​യി​​രു​​ന്ന ആ​​മി​​മോ​​ളോ​​ട് ത​​ങ്കി​​യ​​മ്മ ചോ​​ദി​​ച്ചു...

“എ​​ന്താ മോളെ പോ​​സ്റ്റ് ​കു​​ട്ട​​നെ ഇ​​ഷ്ടാ​​യോ?”

“ഇ​​യാ​​ളാ​​ണോ ത​​ങ്കി​​യ​​മ്മേ എ​​ല്ലാ​​ര്‍​ക്കും പൈ​​സ കൊ​​ടു​​ക്കു​​ന്ന​​ത്?”

ആ​​മി​​ക്കു​​ട്ടി​​യു​​ടെ ചോ​​ദ്യം കേ​​ട്ട് ത​​ങ്കി​​യ​​മ്മയ്ക്കു ചി​​രി​​പൊ​ട്ടി. ആ​​മി​​ക്കു​​ട്ടീ പൈ​​സ കൊ​​ടു​​ക്കു​​ന്ന​ ആളല്ല‍, ക​​ത്തു​​ക​​ള്‍ കൊ​​ടു​​ക്കു​​ന്നാ​​ളാ... ഒപ്പം ഇ​ത്തരം ചി​​ല സഹായങ്ങളും ചെയ്യും. ഒ​​രു കാ​​ല​​ത്ത് ഇ​​വ​​രെ കാ​​ത്തി​​രു​​ന്ന ച​​രി​​ത്രം ന​​മു​​ക്കു​​ണ്ട്. ആ​​മി​​മോ​​ള്‍​ക്ക് ത​​പാ​​ല്‍ വ​​ര​​വി​​ന്‍റെ​ ക​​ഥ കേ​​ള്‍​ക്ക​​ണോ?”

ആ​​മി​​ക്കു​​ട്ടി​​യു​​ടെ ത​​ല​​കു​​ലു​​ക്കി​​യു​​ള്ള ചി​​രി​​യും ഇ​​രു​​ത്ത​​വും ക​​ണ്ട​​തോ​​ടെ പെ​​ന്‍​ഷ​​ന്‍ പൈ​​സ​​യും അ​​ല​​ക്കി​​യ തു​​ണി​​ക​​ളും ഒ​​രു വ​ശ​​ത്തേ​​ക്ക് നീ​​ക്കി​​വ​​ച്ച് ത​​പാ​​ലി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലേ​​ക്ക് ത​​ങ്കി​​യ​​മ്മ ചു​​ണ്ണാ​​മ്പു തേ​​ച്ചുതു​​ട​​ങ്ങി...



ഒക്‌ടോ​​ബ​​ര്‍ ഒ​​ന്‍​പ​​താ​​ണ് ലോ​​ക​​മെ​​ങ്ങും ത​​പാ​​ല്‍ ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന​​ത്. അ​​ന്ത​​ര്‍​ദേ​​ശീ​​യ ത​​പാ​​ല്‍ യൂ​​ണി​​യ​ന്‍റെ ആ​​ഹ്വാ​​ന​​പ്ര​​കാ​​ര​​മാ​​ണ് 1874 മു​​ത​​ല്‍ ഈ ​​ദി​​വ​​സ​​ത്തെ ത​​പാ​​ല്‍ ദി​​ന​​മാ​​യി ആ​​ച​​രി​​ക്കാ​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ഇ​​ന്ത്യ​​യി​​ല്‍ ഒ​​ക്ടോ​​ബ​​ര്‍ 10-ന് ​​ദേ​​ശീ​​യ ത​​പാ​​ല്‍ ദി​​ന​​ം ആ​​ച​​രി​​ക്കു​​ന്നു.

പ​​ല രാ​​ജ്യ​​ങ്ങ​​ളി​​ലും ത​​പാ​​ല്‍ ദി​​ന​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് സ്റ്റാന്പ് പ്ര​​ദ​​ര്‍​ശ​​നം, ക​​ത്തെ​​ഴു​​ത്ത് മ​​ത്സ​​ര​​ങ്ങ​​ള്‍ തു​​ട​​ങ്ങി വി​​വി​​ധ പ​​രി​​പാ​​ടി​​കളും ശി​​ല്‍​പ​​ശാ​​ല​​ക​​ളും സം​​ഘ​​ടി​​പ്പി​​ക്കാ​​റു​​ണ്ട്.

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​ത​​ര​​ണ ശൃം​​ഖ​​ല​​യാ​​ണ് ത​​പാ​​ല്‍ സം​​വി​​ധാ​​നം. ഇ​ന്‍റ​ർ​നെ​​റ്റ് വ​​ള​​രെ വ്യാ​​പ​​ക​​മാ​​യ ഇ​​ക്കാ​​ല​​ത്ത് പോ​​ലും ത​​പാ​​ല്‍ വ​​കു​​പ്പ് എ​​ല്ലാ രാ​​ജ്യ​​ങ്ങ​​ളി​​ലേയും ജ​​ന​​ങ്ങളുടേയും സം​​ഘ​​ട​​ന​​ക​​ളുടേയും ക​​ച്ച​​വ​​ട​​സ്ഥാ​​പ​​ന​​ങ്ങ​​ളുടേയുമെല്ലാം ഏ​​റ്റ​​വും പ്രാ​​ഥ​​മി​​ക​​മാ​​യ ആ​​ശ​​യ​​വി​​നി​​മ​​യ
മാ​​ര്‍​ഗ​​മാ​​ണ്.

കത്തെഴുത്തിന്‍റെ തുടക്കം

ച​രി​ത്രാ​തീ​ത കാ​ലം മു​ത​ലേ വാ​ര്‍​ത്താ​വി​നി​മ​യ​ത്തി​ന് മ​നു​ഷ്യ​ര്‍ വ​ലി​യ പ​രി​ഗ​ണ​ന ന​ല്‍​കി​യി​രു​ന്നു. ഉ​ച്ച​ത്തി​ല്‍ വി​ളി​ച്ചു പ​റ​ഞ്ഞും പെ​രു​മ്പ​റ മു​ഴ​ക്കി​യും കാ​ര്യ​ങ്ങ​ള്‍ കൈ​മാ​റി​യി​രു​ന്ന​തി​ല്‍ നി​ന്നാ​ണ് ന​മ്മു​ടെ ത​പാ​ല്‍ സം​വി​ധാ​ന​ത്തി​ന്‍റെ തു​ട​ക്കം.

പു​രാ​ത​ന ഗു​ഹ​ക​ളി​ലെ എ​ഴു​ത്തു​ക​ളി​ലൂ​ടെ​യും ശി​ലാ​ഫ​ല​ക​ങ്ങ​ളി​ലൂ​ടെ​യു​മെ​ല്ലാം​ആ​ശ​യ​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ ന​മ്മു​ടെ പൂ​ര്‍​വി​ക​ര്‍ ശീ​ലി​ച്ച​തോ​ടെ​യാ​ണ് ക​ത്തെ​ഴു​ത്തെ​ന്ന ആ​ശ​യ വി​നി​മ​യ രീ​തി ഉ​ട​ലെ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട് പ​ക്ഷി​ക​ളേ​യും മൃ​ഗ​ങ്ങ​ളേ​യും കൂ​ട്ടു​പി​ടി​ച്ച് ക​ത്തു​ക​ള​യ​ച്ചാ​ണ് ത​പാ​ല്‍ സം​വി​ധാ​ന​ത്തി​ന് ന​മ്മു​ടെ പൂ​ര്‍​വി​ക​ര്‍ അ​നൗ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മി​ടു​ന്ന​ത്.

അ​ധി​കം വൈ​കാ​തെ​ത​ന്നെ ക​മ്പി​യ​ടി​യും അ​ഞ്ച​ലോ​ട്ട​ക്കാ​ര​നാ​യും ക​ത്തു​ക​ള്‍ കൈ​മാ​റി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാം ​ഇ​ന്നു​കാ​ണു​ന്ന ത​പാ​ല്‍ സം​വി​ധാ​നം ഔ​ദ്യോ​ഗി​ക​മാ​യി ഉ​ട​ലെ​ടു​ക്കു​ന്ന​ത്.



തപാൽ സംവിധാനത്തിന്‍റെ വളർച്ച

വ​ള​രെ നീ​​ണ്ട ച​​രി​​ത്ര​​മു​​ണ്ട് ന​​മ്മു​​ടെ ത​​പാ​​ല്‍ സം​​വി​​ധാ​​ന​​ത്തി​​ന്. ത​​പാ​​ല്‍ സ​​ര്‍​വീ​​സ് ലോ​​ക​​ത്ത് ആ​​രം​​ഭി​​ക്കു​​ന്ന​​ത് ബി.​​സി 1580-ാം ആ​​ണ്ടി​​ന​​ടു​​ത്ത് പ്രാ​​ചീ​​ന ഈ​​ജി​​പ്റ്റി​​ലാ​​ണ്. എ​​ഴു​​ത്ത്, വ്യാ​​പാ​​രം എ​​ന്നി​​വ​​യു​​ടെ വി​​ക​സ​ന​വും ന​​ഗ​​ര​​ങ്ങ​​ളു​​ടെ രൂ​​പീ​​ക​​ര​​ണ​​വു​​മാ​​ണ് പ്രാ​​ചീ​​ന​​കാ​​ല​​ത്ത് ത​​പാ​​ല്‍ സ​​ര്‍​വീ​​സി​​ന് പ്രേ​​ര​​ക​​മാ​​യ​​ത്.

ഇന്നു കാണുന്ന പോസ്റ്റ്മാന്മാരെപ്പോലുള്ളവർ ദേ​​ശ​​ങ്ങ​​ള്‍ ക​​ട​​ന്ന് സന്ദേശങ്ങൾ കൊ​​ണ്ടു​​കൊടു​​ക്കു​​ന്ന രീ​​തി​​യാ​​യി​​രു​​ന്നു ആ​​ദ്യ കാ​​ല​​ങ്ങ​​ളി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. മൃ​​ഗ​​ങ്ങ​​ളെ യാ​​ത്ര​​യ്ക്കാ​​യി ഉ​​പ​​യോ​​ഗി​​ച്ചു തു​​ട​​ങ്ങി​​യ​​പ്പോ​​ള്‍ ആ​​ശ​​യവി​​നി​​മ​​യ​​ത്തി​​ന് വേ​​ഗം കൂ​​ടി.

പ്രാ​​ചീ​​ന കാ​​ല​​ത്തെ ഏ​​റ്റ​​വും സം​​ഘ​​ടി​​ത​​മാ​​യ ത​​പാ​​ല്‍ സം​​വി​​ധാ​​ന​​ത്തി​​ന് രൂ​​പം ന​​ല്‍​കി​​യ​​ത് പേ​​ര്‍​ഷ്യന്‍ ച​​ക്ര​​വ​​ര്‍​ത്തി​​യാ​​യ ദാ​​രി​​യ​​സ് ആ​​യി​​രു​​ന്നു. ത​​ന്‍റെ സാ​​മ്രാ​​ജ്യ​​ത്തി​​ലു​​ട​​നീ​​ളം ആ​​ശ​​യ വി​​നി​​മ​​യ​​ത്തി​​ന് അ​​ദ്ദേ​​ഹം പു​​തി​​യ സം​​വി​​ധാ​​ന​​മു​​ണ്ടാ​​ക്കി. പി​​ന്നീ​​ട് ത​​പാ​​ലു​​രു​​പ്പ​​ടി​​ക​​ളു​​ടെ കൈ​​മാ​​റ്റം സു​​ഗ​​മ​​മാ​​ക്കാ​​ന്‍ റോ​​മാ​​ക്കാ​​രാ​​ണ് “പോ​​സ്റ്റു​​ക​​ള്‍’’ സ്ഥാ​​പി​​ച്ച​​ത്.

ഇ​​ട​​ത്താ​​വ​​ളം എ​​ന്ന് അ​​ര്‍​ഥം വ​​രു​​ന്ന പോ​​സ്റ്റി​സ് എ​​ന്ന വാ​​ക്കി​​ല്‍ നി​​ന്നാ​​ണ് പോ​​സ്റ്റ് ഉ​​ണ്ടാ​​കു​​ന്ന​​ത്. ഏ​​ഷ്യ​​യി​​ല്‍ ത​​പാ​​ലി​​നു മേ​​ല്‍​വി​​ലാ​​സ​​മു​​ണ്ടാ​​ക്കി​​യ​​ത് ചൈ​​ന​​ക്കാ​​രാ​​ണ് 30,000 കു​​തി​​ര​​ക​​ളു​​ള്ള ഒ​​രു സ​​ന്ദേ​​ശ​​വാ​​ഹ​​ക സം​​ഘ​​ത്തെ ഉ​​ണ്ടാ​​ക്കി അ​​വ​​ര്‍ ക​​ത്തി​​ട​​പാ​​ടു​​ക​​ള്‍ ന​​ട​​ത്തി.

ഇ​​ന്ത്യ​​യി​​ല്‍ 1764ല്‍ ​​ലോ​​ര്‍​ഡ് ക്ലൈവി​ന്‍റെ കാ​​ല​​ത്താ​​ണ് പോ​​സ്റ്റ​​ല്‍ സം​​വി​​ധാ​​നം നി​​ല​​വി​​ല്‍ വ​​ന്ന​​ത്. 1774ല്‍ ​​വാ​​റ​​ന്‍ ഹേ​​സ്റ്റിം​ഗ്സ് കൊ​ൽ​ക്ക​ത്ത​യി​​ല്‍ ജി​പി​ഒ സ്ഥാ​​പി​​ച്ച​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​യി​​ല്‍ പോ​​സ്റ്റ​​ല്‍ സം​​വി​​ധാ​​നം നി​​ല​​വി​​ല്‍ വ​​രു​​ന്ന​​ത്.



സി​ന്ധ് ഡാ​ക്ക - ഏ​ഷ്യ​യി​ലെ ആ​ദ്യ സ്റ്റാ​ന്പ്

1854ല്‍ ​ഡ​ല്‍​ഹൗ​സി പ്ര​ഭു​വി​ന്‍റെ കാ​ല​ത്താ​ണ് പോ​സ്റ്റ് ഓ​ഫീസ് ആ​ക്ട് നി​ല​വി​ല്‍ വ​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നു ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് 1852ല്‍ ​സി​ന്ധി​ല്‍ ആ​ദ്യ ത​പാ​ല്‍ സ്റ്റാ​മ്പ് പു​റ​ത്തി​റ​ങ്ങി. നി​ന്ധി​ലെ ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ബാ​ര്‍​ട്ട​ര്‍ ഫ​രേ​ര ‘സി​ന്ധ് ഡാ​ക്ക’ എ​ന്ന പേ​രി​ല്‍ ഇ​റ​ക്കി​യ ഈ ​സ്റ്റാ​മ്പാ​ണ് ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ സ്റ്റാ​മ്പ്. ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി​യു​ടെ ചി​ഹ്ന​മാ​യി​രു​ന്നു അ​തി​ല്‍ പ​തി​പ്പി​ച്ചി​രു​ന്ന​ത്.

സ്വ​ത​ന്ത്ര ഭാ​ര​ത​ത്തി​ലെ ആ​ദ്യ സ്റ്റാ​മ്പ് 1947 ന​വം​ബ​ര്‍ 21നാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്. ഇ​തി​ല്‍ ന​മ്മു​ടെ ത്രി​വ​ര്‍​ണപ​താ​ക​യാ​ണ് ചി​ഹ്നം.

അ​​ഞ്ച​​ലും അ​ഞ്ച​ലോ​ട്ട​ക്കാ​രും

സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷം, ഇ​ന്ത്യ​യി​ല്‍ ഔ​ദ്യോ​ഗി​ക പോ​സ്റ്റ​ല്‍ സ​ര്‍​വീ​സ് രൂ​പം കൊ​ള്ളു​ന്ന​തി​ന‌ു മു​ന്‍​പ് തി​രു​വി​താം​കൂ​ര്‍, കൊ​ച്ചി എ​ന്നീ നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ല​നി​ന്നി​രു​ന്ന ആ​ഭ്യ​ന്ത​ര ത​പാ​ല്‍ സം​വി​ധാ​ന​മാ​ണ് അ​ഞ്ച​ല്‍. ഒ​രു നി​ശ്ചി​ത ദൂ​ര​ത്തി​ലാ​യി നി​ല്‍​ക്കു​ന്ന ഓ​ട്ട​ക്കാ​ര്‍ ത​മ്മി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ കൈ​മാ​റി​യാ​യി​രു​ന്നു അ​ഞ്ച​ല്‍ വ​ഴി ക​ത്തു​ക​ളെ​ത്തി​ച്ചി​രു​ന്ന​ത്. ഈ ​ഓ​ട്ട​ക്കാ​ർ ​അ​ഞ്ച​ലോ​ട്ട​ക്കാ​ര്‍ എ​ന്ന് അ​റി​യ​പ്പെ​ട്ടു.

ഒ​ര​ഗ്രം മു​ന​വാ​ര്‍​ത്തു​കെ​ട്ടി ശം​ഖു​മു​ദ്ര പ​തി​പ്പി​ച്ച മ​ണി​യ​ടി​ച്ചു​കൊ​ണ്ട് മ​ണി​കെ​ട്ടി​യ അ​ര​പ്പ​ട്ട​യും ധ​രി​ച്ച് ഓ​ട്ട​ക്കാ​ര​ന്‍ ദി​വ​സ​വും എ​ട്ടു മൈ​ല്‍ ഓ​ട​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്. കാ​ക്കി നി​ക്ക​റും ഉ​ടു​പ്പും ത​ല​യി​ല്‍ ചു​വ​ന്ന ക​ര​യു​ള്ള കാ​ക്കി തൊ​പ്പി​യു​മാ​യി​രു​ന്നു അ​ഞ്ച​ല്‍​ക്കാ​ര​ന്‍റെ വേ​ഷം. ചി​ല​ങ്ക കെ​ട്ടി​യ ഒ​ന്ന​ര​യ​ടി നീ​ള​മു​ള്ള വ​ടി​യി​ല്‍ തൂ​ക്കി​യാ​ണ് ത​പാ​ല്‍ ഉ​രു​പ്പ​ടി​ക​ള്‍ ഒ​രു സ്ഥ​ല​ത്ത് നി​ന്നു മ​റ്റൊ​രി​ട​ത്തേ​ക്ക് എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ദ്ദേ​ഹം ഓ​ടു​മ്പോ​ള്‍ ചി​ല​ങ്ക കി​ലു​ങ്ങു​ക​യും ആ ​ശ​ബ്ദം കേ​ട്ട് ആ​ളു​ക​ള്‍ വ​ഴി​മാ​റി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.



അ​ഞ്ച​ലോ​ട്ട​ക്കാ​ര​നു നേ​രേ ആ​രും വ​ന്നു കൂ​ടെ​ന്നും ന​ടു​റോ​ഡി​ലൂ​ടെ വേ​ണം ഓ​ടേ​ണ്ട​തെ​ന്നും പ്ര​ത്യേ​കം നി​ഷ്‌​ക​ര്‍​ഷി​ച്ചി​രു​ന്ന​തു കൊ​ണ്ട് ആ​ള്‍​ക്കാ​ര്‍ അ​ഞ്ച​ലോ​ട്ട​ക്കാ​ര​ന്‍റെ ഗ​തി മാ​റി​യേ അ​ക്കാ​ല​ത്ത് സ​ഞ്ച​രി​ക്കു​മാ​യി​രു​ന്നു​ള്ളൂ. അ​ഞ്ച​ല്‍​കാ​ര​ന് അ​ന്ന് സ​മൂ​ഹ​ത്തി​ല്‍ മാ​ന്യ​മാ​യ സ്ഥാ​നം കി​ട്ടി​യി​രു​ന്നു.

ഇ​വ​രു​ടെ മ​ണി​ശ​ബ്ദ​മാ​യി​രു​ന്നു ക​ത്തു​ക​ള്‍ വാ​ങ്ങാ​നു​ള്ള​വ​ര്‍​ക്ക് ഇ​വ​ർ​ക്ക​രി​കി​ലേ​ക്ക് എ​ത്താ​നു​ള്ള മാ​ര്‍​ഗം. ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ രേ​ഖ​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു അ​ഞ്ച​ലി​ലൂ​ടെ കൈ​മാ​റി​യി​രു​ന്ന​ത്. പി​ന്നീ​ട് പൊ​തു​വാ​യി ത​പാ​ല്‍ സം​വി​ധാ​നം വ​ന്ന​പ്പോ​ള്‍ അ​ഞ്ച​ല്‍ ത​പാ​ലി​ലേ​ക്കു ല​യി​പ്പി​ച്ച​തോ​ടെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും അ​ഞ്ച​ലോ​ട്ട​ക്കാ​ര​ന്‍റെ സേ​വ​നം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യ​ത്.

ഫി​​ലാ​​റ്റ​​ലി

സ്റ്റാന്പുക​​ളെക്കുറിച്ചും ത​​പാ​​ലി​​ന്‍റെ ച​​രി​​ത്ര​​ത്തെ​​പ്പ​​റ്റി​​യു​​മൊ​​ക്കെ​​യു​​ള്ള പ​​ഠ​​ന​​മാ​​ണ് ഫി​​ലാ​​റ്റ​​ലി. കേ​​വ​​ലം സ്റ്റാന്പ് ശേ​​ഖ​​ര​​ണ​​ത്തി​​ന​​പ്പു​​റം ഫി​ലാ​റ്റ​ലി​യി​ലൂ​ടെ അ​​പൂ​​ര്‍​വ​മാ​യ സ്റ്റാന്പുക​​ള്‍ ക​​ണ്ടെ​​ത്താ​നും അവയുടെ വി​​വ​​ര​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ക്കാ​നും സാ​ധി​ക്കും.

ഫ്ര​​ഞ്ച് വാ​​ക്കാ​​യ ഫി​​ല​​റ്റെ​​ലി​​യി​​ല്‍ നി​​ന്നാ​​ണ് ഫി​​ലാ​​റ്റ​​ലി രൂ​​പ​​പ്പെ​​ട്ട​​ത്. 1864ല്‍ ​​ജോ​​ര്‍​ജ​​സ് ഹെ​​ര്‍​പി​​നാ​​ണ് ആ​​ദ്യ​​മാ​​യി സ്റ്റാന്പ് ശേ​​ഖ​​ര​​ണ​​ത്തി​​നും സ്റ്റാന്പു​ക​​ളെ​​പ്പ​​റ്റി​​യു​​ള്ള പ​​ഠ​​ന​​ത്തി​​നും തു​​ട​​ക്കം കു​​റി​​ച്ച​​ത്. അ​​ന്ന് അ​​ദ്ദേ​​ഹം അ​​തി​​നു പേ​​ര് ന​​ല്‍​കി​​യ​​ത് എ​​ന്തി​​നോ​​ടെ​​ങ്കി​​ലും അ​​തി​​യാ​​യ താ​​ത്പ​​ര്യ​​മു​​ണ്ടാ​​കു​​ക എ​​ന്ന് അ​​ര്‍​ഥം വ​​രു​​ന്ന ഗ്രീ​​ക്ക് വാ​​ക്കാ​​യ ടിം​​ബ്രോ​​മേ​​ന്‍ എ​​ന്നാ​​യി​​രു​​ന്നു. പി​​ന്നീ​​ടാ​​ണ് ഫി​​ലാ​​റ്റ​​ലി എ​​ന്ന് ഇ​​തി​​നു പേ​​ര് ന​​ല്‍​കു​​ന്ന​​ത്.

സ്റ്റാന്പുക​​ളു​​ടെ ഡി​​സൈ​​ന്‍, ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പേ​​പ്പ​​ര്‍, പ്രി​ന്‍റിം​ഗ് രീ​​തി, ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ​​ശ, സു​​ര​​ക്ഷാ അ​​ട​​യാ​​ള​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​യെ​ക്കു​റി​ച്ചാ​ണ് പ്ര​​ധാ​​ന​​മാ​​യും ഫി​​ലാ​​റ്റ​​ലി​​യി​​ല്‍ പ​​ഠ​​നം ന​​ട​​ത്തു​​ന്ന​​ത്.

ടെ​​ലിഗ്രാം അ​​ഥ​​വാ ക​​മ്പി​​

ക​മ്പി​വ​യ​റു​ക​ള്‍ വ​ഴി സ​ന്ദേ​ശം അ​യ​യ്ക്കു​ന്ന സം​വി​ധാ​ന​മാ​യ​തി​നാ​ലാ​ണ് ടെ​ലി​ഗ്രാ​മി​ന് ക​മ്പി എ​ന്ന പേ​രു​വ​ന്ന​ത്. ചു​രു​ങ്ങി​യ അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ ആ​ശ​യ കൈ​മാ​റ്റം ചെ​യ്യാ​നാ​യി തു​ട​ങ്ങി​യ ടെ​ലി​ഗ്രാ​മാ​യി​രു​ന്നു ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ സ​ന്ദേ​ശ​മെ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ച്ച ആ​ദ്യ​ത്തെ സം​വി​ധാ​നം.



പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലോ ടെ​ലി​ഗ്രാം ഓ​ഫീ​സു​ക​ളി​ലോ എ​ത്തി പൂ​രി​പ്പി​ച്ചു ന​ല്‍​കു​ന്ന അ​പേ​ക്ഷ​യ്‌​ക്കൊ​പ്പ​മു​ള്ള സ​ന്ദേ​ശം ടെ​ലി​ഗ്രാം മെ​ഷീ​ന്‍​വ​ഴി എ​ത്തേ​ണ്ട സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
ടെ​ലി​ഗ്രാം മെ​ഷീ​നി​ല്‍ ഓ​രോ അ​ക്ഷ​ര​വും ഓ​രോ ശ​ബ്ദ​മാ​യി കോ​ഡ് ചെ​യ്യ​പ്പെ​ടു​ന്നു. പി​ന്നീ​ട് ഈ ​ശ​ബ്ദം ഡീ​കോ​ഡ് ചെ​യ്ത് ടൈ​പ്പ് ചെ​യ്ത് ടെ​ലി​ഗ്രാം മെ​സ​ഞ്ച​ര്‍ എ​ത്തേ​ണ്ട സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ക്കും.

ഓ​രോ അ​ക്ഷ​ര​ത്തി​നും പ​ണം ന​ൽ​ക്കേ​ണ്ട​തി​നാ​ല്‍ ഏ​റ്റ​വും ചു​രു​ങ്ങി​യ വാ​ക്കു​ക​ളാ​യാ​ണ് ടെ​ലി​ഗ്രാം വ​ഴി സ​ന്ദേ​ശ​ങ്ങ​ള്‍ കൈ​മാ​റി​യി​രു​ന്ന​ത്. ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ​യും മൊ​ബൈ​ല്‍​ഫോ​ണി​ന്‍റെ​യും വ​ര​വോ​ടെ പ​ണി​യി​ല്ലാ​താ​യ ടെ​ലി​ഗ്രാം 2013ഓ​ടെ ഇ​ന്ത്യ​യി​ലെ സേ​വ​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ച്ചു.



ഇന്ത്യയിലെ ആ​​റു ത​​രം സ്റ്റാന്പുകൾ

1. അ​​നു​​സ്മ​​ര​​ണം

പേ​​ര് സൂ​​ചി​​പ്പി​​ക്കു​​ന്ന​​തു പോ​​ലെ​​തന്നെ അ​​നു​​സ്മ​​ര​​ണ​​ത്തി​​നാ​​യി ഇ​​റ​​ക്കി​​യ സ്റ്റാന്പുക​​ളാ​​ണി​​വ. സം​​ഭ​​വ​​ങ്ങ​​ളു​​ടെ​​യോ വ്യ​​ക്തി​​ക​​ളു​​ടെ​​യോ സ്ഥ​​ല​​ങ്ങ​​ളു​​ടെ​​യോ ഒ​​ക്കെ അ​​നു​​സ്മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് ഇ​​ന്ത്യ​​ന്‍ ത​​പാ​​ല്‍ വ​​കു​​പ്പ് ഈ ​​സ്റ്റാന്പുക​​ള്‍ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.

സ്വാ​​ത​​ന്ത്ര്യസ​​മ​​ര സേ​​നാ​​നി​​ക​​ള്‍, രാ​​ഷ്ട്രീ​​യ പ്ര​​മു​​ഖ​​ര്‍, സ്‌​​പോ​​ര്‍​ട്‌​​സ് താ​​ര​​ങ്ങ​​ള്‍, ശാ​​സ്ത്ര​​ജ്ഞ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ​​യൊ​​ക്കെ ചി​​ത്രം ആ​​ലേ​​ഖ​​നം ചെ​​യ്ത​​വ​​യാ​​ണ് ഇ​​ത്ത​​രം സ്റ്റാന്പുക​​ള്‍.

2. റി​​പ്പ​​ബ്ലി​​ക്

ഈ ​സ്റ്റാ​മ്പു​ക​ളാ​ണ് പൊ​തു​വാ​യി ത​പാ​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ ദൈ​നം​ദി​ന ത​പാ​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നാ​ണ് ഇ​വ രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ലു​ള്ള ത​പാ​ല്‍ നി​ര​ക്കു​ക​ള്‍ ക​ണ​ക്കു​ക എ​ന്ന പ്ര​ധാ​ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​വ വി​പ​ണി​യി​ലെ​ത്തി​ച്ച​ത്. ക​ല, ച​രി​ത്രം, ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, പ്ര​കൃ​തി, വാ​ഹ​ന​ങ്ങ​ള്‍, വ്യ​വ​സാ​യ​ങ്ങ​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​സ്റ്റാന്പുക​ളി​ല്‍ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

3. മി​​ലി​​ട്ട​​റി സ്റ്റാന്പ്

യു​​ദ്ധ സ​​മ​​യ​​ത്ത് മാ​​ത്ര​​മാ​​ണ് മി​​ലി​​ട്ട​​റി സ്റ്റാന്പുക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ക. ലോ​​ക​​ത്തി​​ല്‍ ത​​ന്നെ അ​​വ​​സാ​​ന​​മാ​​യി ഈ ​​സ്റ്റാന്പുക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ചത് ര​​ണ്ടാം ലോ​​ക മ​​ഹാ​​യു​​ദ്ധം നടന്നപ്പോഴാണ്. സൈ​​നി​​ക​​പ​​ര​​മാ​​യ വി​​വ​​ര​​ങ്ങ​​ള്‍ കൈ​​മാ​​റു​​ന്ന​​തി​​നാ​​യി മാ​​ത്ര​​മാ​​ണ് മി​​ലി​​ട്ട​​റി സ്റ്റാന്പ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ക​​ലാ- സാം​​സ്‌​​കാ​​രി​​ക ചി​​ഹ്ന​​ങ്ങ​​ള്‍​ക്ക് പു​​റ​​മേ സൈ​​നി​​ക ചി​​ഹ്ന​​ങ്ങ​​ളും ഇ​​ത്ത​​രം സ്റ്റാന്പുക​​ളി​​ല്‍ ചി​​ത്രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

4.സെ-​​ടെ​​ന​​ന്‍റ് സ്റ്റാന്പുക​​ള്‍

ഒ​​രേ പ്ലേ​​റ്റി​​ല്‍ അ​​ച്ച​​ടി​​ക്കു​​ന്ന സെ-​​ടെ​​ന​​ന്‍റ് സ്റ്റാന്പുക​​ള്‍ പ​​ര​​സ്പ​​രം യോ​​ജി​​പ്പിച്ചിരിക്കുന്നു. ഒ​​രേ ഷീ​​റ്റി​​ല്‍ പ​​ര​​സ്പ​​രം ചേ​​രു​​ന്ന ഒ​​രു സെ​​റ്റാ​​യാ​​ണ് ഇ​​ത് ഉ​​ണ്ടാ​​ക്കു​​ന്ന​​തെ​​ങ്കി​​ലും, അ​​വ​​യു​​ടെ ഡി​​സൈ​​ൻ, നി​​റം തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് വ്യ​​ത്യാ​​സ​​മു​​ണ്ടാ​​കും. ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള സ്റ്റാന്പ് ക​​ള​​ക്ട​​ര്‍​മാ​​ര്‍ സ്വ​​ന്ത​​മാ​​ക്കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന വ​​ള​​രെ മ​​നോ​​ഹ​​ര​​മാ​​യ സെ-​​ടെ​​ന​​ന്‍റ് സ്റ്റാ​​മ്പു​​ക​​ള്‍ പു​​റ​​ത്തി​​റ​​ക്കു​​ന്ന ഒ​​രു പ്ര​​ധാ​​ന രാ​​ജ്യം ഇ​​ന്ത്യ​​യാ​​ണ്.

5. മി​​നി​​യേ​​ച്ച​​ര്‍ ഷീ​​റ്റ്

ഏ​​റ്റ​​വും ചെ​​റി​​യ സ്റ്റാന്പുക​​ളു​​ടെ ഷീ​​റ്റി​​നെ​​യാ​​ണ് മി​​നി​​യേ​​ച്ച​​ര്‍ ഷീ​​റ്റെ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. തൂ​​ക്കം ക​​ണ​​ക്കാ​​ക്കു​​ന്ന അ​​വ​​സ​​ര​​ങ്ങ​​ളി​​ലും മ​​റ്റും ചെ​​റി​​യ തു​​ക​​ക​​ള്‍ ഈ​​ടാ​​ക്കാ​​നാ​​ണ് മി​​നി​​യേ​​ച്ച​​ര്‍ ഷീ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. മ​​റ്റ് സ്റ്റാന്പുക​​ളി​​ലേ​​തു​​പോ​​ലെ പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ള്‍, സം​​ഭ​​വ​​ങ്ങ​​ള്‍, ക​​ല, സം​​സ്‌​​കാ​​രം തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് മി​​നി​​യേ​​ച്ച​​ര്‍ സ്റ്റാന്പുക​​ളി​​ലും ആ​​ലേ​​ഖ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

6. മൈ ​​സ്റ്റാന്പ്

ഇ​​ന്ത്യാ പോ​​സ്റ്റി​​ലെ ത​​പാ​​ല്‍ സ്റ്റാ​​മ്പു​​ക​​ളു​​ടെ വ്യ​​ക്തി​​ഗ​​ത ഷീ​​റ്റു​​ക​​ളു​​ടെ ബ്രാ​​ന്‍​ഡ് നാ​​മ​​മാ​​ണ് ‘മൈ ​​സ്റ്റാ​​മ്പ്’. സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ വ്യ​​ക്തി​​ഗ​​ത ഫോ​​ട്ടോ​​ഗ്രാ​​ഫി​​ന്‍റെ​യും ലോ​​ഗോ​​ക​​ളു​​ടെ​​യും അ​​ല്ലെ​​ങ്കി​​ല്‍ ക​​ലാ​​സൃ​​ഷ്ടി​​ക​​ളു​​ടെ ചി​​ത്ര​​ങ്ങ​​ള്‍, പൈ​​തൃ​​ക കേ​​ന്ദ്ര​​ങ്ങ​​ള്‍, പ്ര​​ശ​​സ്ത ടൂ​​റി​​സ്റ്റ് സ്ഥ​​ല​​ങ്ങ​​ള്‍, ച​​രി​​ത്ര ന​​ഗ​​ര​​ങ്ങ​​ള്‍, വ​​ന്യ​​ജീ​​വി​​ക​​ള്‍, മ​​റ്റ് മൃ​​ഗ​​ങ്ങ​​ള്‍, പ​​ക്ഷി​​ക​​ള്‍ മു​​ത​​ലാ​​യ​​വ​​യു​​ടെ ചി​​ത്രം അ​​ച്ച​​ടി​​ച്ച് വ്യ​​ക്തി​​ഗ​​ത​​മാ​​യി ഇ​​റ​​ക്കു​​ന്ന​​വ​​യാ​​ണ് മൈ ​​സ്റ്റാ​​മ്പു​​ക​​ള്‍.

‘ഇ​​ന്‍​ഡി​​പെ​​ക്‌​​സ് -2011’ എ​​ന്ന ലോ​​ക ഫി​​ലാ​​റ്റ​​ലി​​ക് എ​​ക്‌​​സി​​ബി​​ഷ​​നി​​ലാ​​ണ് ഇ​​ന്ത്യ​​യി​​ല്‍ ആ​​ദ്യ​​മാ​​യി ‘മൈ ​​സ്റ്റാ​​മ്പ്’ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. തെ​ര​​ഞ്ഞെ​​ടു​​ത്ത ഫി​​ലാ​​റ്റ​​ലി​​ക് ബ്യൂ​​റോ​​ക​​ളി​​ലും ടൂ​​റി​​സ്റ്റ് സ്ഥ​​ല​​ങ്ങ​​ളി​​ല്‍ സ്ഥി​​തി​​ചെ​​യ്യു​​ന്ന പ്ര​​ധാ​​ന​​പ്പെ​​ട്ട പോ​​സ്റ്റ് ഓ​​ഫീ​​സു​​ക​​ളി​​ലും ഈ ​​സ്‌​​കീ​​മി​​ല്‍ സ്റ്റാന്പുക​​ള്‍ ചെ​​യ്‌​​തെ​​ടു​​ക്കാം.

ആദിൽ മുഹമ്മദ്